പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചു
ഗർബ ഗാനത്തിൻ്റെ ശ്രുതിമധുരമായ ആലാപനത്തിന് ശ്രീ മോദി ഗായിക പൂർവ മന്ത്രിയോട് നന്ദി പറഞ്ഞു.
Posted On:
07 OCT 2024 10:44AM by PIB Thiruvananthpuram
ദുർഗ്ഗാ ദേവിയോടുള്ള ആദരസൂചകമായി താൻ രചിച്ച ഗർബ ഗാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഗർബ ഗാനം ആലപിച്ച ഗായിക പൂർവ മന്ത്രിക്കും ശ്രീ മോദി നന്ദി പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ജനങ്ങൾ ദുർഗ ദേവിയോടുള്ള അവരുടെ ഭക്തിയാൽ വ്യത്യസ്ത രീതികളിൽ ഒന്നിച്ച് ആഘോഷിക്കുന്നു. ഈ ആദരവിൻ്റെയും സന്തോഷത്തിൻ്റെയും വേളയിൽ , ഇതാ, ദേവിയുടെ ശക്തിയും കൃപയും ആരാധിച്ചുകൊണ്ട് ഞാൻ എഴുതിയ #AavatiKalay എന്ന ഗർബ.ദേവിയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കട്ടെ."
"ഈ ഗർബ ആലപിച്ചതിനും ശ്രുതിമധുരമായ അവതരണത്തിനും പ്രതിഭാധനയായ ഗായിക പൂർവ മന്ത്രിക്ക് ഞാൻ നന്ദി പറയുന്നു. #AavatiKalay"
(Release ID: 2062715)
Visitor Counter : 39
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada