പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭിക്കു സംഘ അംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും പാലി, മറാഠി ഭാഷകള്‍ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കിയതില്‍ നന്ദി അറിയിക്കുകയും ചെയ്തു

Posted On: 05 OCT 2024 9:22PM by PIB Thiruvananthpuram

മുംബൈയിലെ ഭിക്കു സംഘ് അംഗങ്ങള്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും പാലി, മറാഠി എന്നീ ഭാഷകള്‍ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

''മുംബൈയിലെ ഭിക്കു സംഘ് അംഗങ്ങള്‍ എന്നെ സന്ദര്‍ശിക്കുകയും പാലിക്കും, മറാഠിക്കും ശ്രേഷ്ഠ  ഭാഷാ പദവി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പാലിക്ക് ബുദ്ധമതവുമായുള്ള ശക്തമായ ബന്ധം അവര്‍ അനുസ്മരിക്കുകയും വരും കാലങ്ങളില്‍ കൂടുതല്‍ ചെറുപ്പക്കാര്‍ പാലിയെക്കുറിച്ച് പഠിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു''.
''“मुंबईतील भिक्खू संघाच्या सदस्यांनी माझी भेट घेतली आणि पाली तसेच मराठी भाषांना अभिजात भाषेचा दर्जा देण्याच्या मंत्रिमंडळाच्या निर्णयाबद्दल आनंद व्यक्त केला. पाली भाषेच्या बौद्ध धर्मासोबतच्या घट्ट नात्याचे त्यांनी स्मरण करून दिले आणि येत्या काळात अधिकाधिक तरुण पाली भाषेविषयी ज्ञान मिळवतील असा विश्वास त्यांनी व्यक्त केल " .


എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു


(Release ID: 2062561) Visitor Counter : 32