രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മോഹൻലാൽ സുഖാദിയ സർവ്വകലാശാലയുടെ 32-ാമത് ബിരുദ ദാന ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു.

Posted On: 03 OCT 2024 1:56PM by PIB Thiruvananthpuram



കൊച്ചി  :03   ഒക്ടോബർ  2024

 രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഒക്‌ടോബർ 3, 2024) രാജസ്ഥാനിലെ ഉദയ്പൂരിൽ മോഹൻലാൽ സുഖാദിയ സർവ്വകലാശാലയുടെ 32-ാമത്  ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലമാണ് ഇതെന്നും വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം എന്നീ മേഖലകളിൽ ഇത് പ്രകടമാണെന്നും രാഷ്ട്രപതി പറഞ്ഞു. "വിദ്യാർത്ഥിയുടെ ചൈതന്യം " എപ്പോഴും നിലനിർത്താൻ അവർ വിദ്യാർത്ഥികളെ ഉപദേശിച്ചു. നിരന്തരമായ കഠിനാധ്വാനവും അർപ്പണബോധവും ജീവിതത്തിലുടനീളം സഹായകരമാവുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

 തങ്ങളുടെ അഭിലാഷങ്ങളും സാമൂഹിക സംവേദനക്ഷമതയും സന്തുലിതമാക്കാൻ രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. സംവേദനക്ഷമത ഒരു സ്വാഭാവിക ഗുണമാണെന്ന് അവർ പറഞ്ഞു. ചുറ്റുപാടുകൾ,മൂല്യങ്ങൾ, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച കാരണങ്ങളാൽ ചിലർ അന്ധമായ സ്വാർത്ഥതയുടെ പാത സ്വീകരിക്കുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിലൂടെ ഒരാൾക്ക് ക്ഷേമം എളുപ്പത്തിൽ കൈവരിക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.

 സ്വഭാവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ഉന്നതമായ ധാർമ്മിക മൂല്യങ്ങൾ അവരുടെ പെരുമാറ്റത്തിൻ്റെയും പ്രവർത്തന ശൈലിയുടെയും ഭാഗമാകണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സമഗ്രത ഉണ്ടായിരിക്കണം. ഓരോ പ്രവൃത്തിയും നീതിയുക്തവും ധാർമ്മികവും ആയിരിക്കണം.

 ശാക്തീകരണത്തിനുള്ള ഏറ്റവും നല്ല മാധ്യമമാണ് വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി പറഞ്ഞു. ആറു പതിറ്റാണ്ടിലേറെയായി മോഹൻലാൽ സുഖാദിയ സർവകലാശാല ഉന്നത വിദ്യാഭ്യാസം നൽകുന്നുണ്ടെന്ന കാര്യം രാഷ്‌ട്രപതി സന്തോഷത്തോടെ പരാമർശിച്ചു. സർവ്വകലാശാലയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. സമഗ്രമായ വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യനീതിക്കുള്ള സുപ്രധാന സംഭാവനയാണിതെന്ന് അവർ പറഞ്ഞു.

മോഹൻലാൽ സുഖാദിയ സർവ്വകലാശാല നിരവധി ഗ്രാമങ്ങൾ ദത്തെടുക്കുകയും ഗ്രാമവികസനത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയും ചെയ്തതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു . സർവകലാശാലയുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള മനോഭാവത്തെ അവർ അഭിനന്ദിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
*******************

(Release ID: 2061503) Visitor Counter : 34