വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സ്വച്ഛത ഹി സേവ’ പ്രചാരണത്തിന്റെ ഭാഗമായി, ആകാശവാണിയുടെ ആഭിമുഖ്യത്തിൽ, വിപുലമായ   പ്രതിരോധ ആരോഗ്യ പരിശോധനാ ക്യാമ്പുകളും സഫായി മിത്ര സുരക്ഷാ ശിബിരങ്ങളും യോഗ പരിശീലനവും സംഘടിപ്പിച്ചു.

Posted On: 03 OCT 2024 9:27AM by PIB Thiruvananthpuram


കൊച്ചി  :03   ഒക്ടോബർ  2024

‘സ്വച്ഛത ഹി സേവ’ 2024 പ്രചാരണത്തിന്റെ ഭാഗമായി, 2024 ഒക്ടോബർ 1-2  തിയ്യതികളിൽ, ന്യൂഡൽഹി ആകാശവാണി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രതിരോധ ആരോഗ്യ പരിശോധന ക്യാമ്പുകളും സഫായി മിത്ര സുരക്ഷാ ശിബിരങ്ങളും യോഗ പരിശീലന പരിപാടികളും  സംഘടിപ്പിച്ചു. ഒട്ടേറെ ആശുപത്രികൾ സൗജന്യമായി കണ്ണ്, ദന്ത, ഗൈനക്കോളജി,സ്കിൻ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ, ജനറൽ വിഭാഗങ്ങളിലെ പരിശോധനകൾ  ശുചിത്വ നായകർക്ക് പ്രയോജനപ്പെടും വിധം സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിൽ ആകാശവാണി പരിസരത്ത് സംഘടിപ്പിച്ചു.

സഫായി മിത്രങ്ങൾക്കുള്ള ദീർഘകാല സേവനത്തിനായി ഫരീദാബാദ് (NIT) ലെ ESIC മെഡിക്കൽ കോളേജ് ആശുപത്രിയുമായുള്ള സഹകരണത്തിനും തുടക്കം കുറിച്ചു. സൗജന്യ ഓൺ-ദി-സ്പോട്ട് ESIC രജിസ്ട്രേഷൻ, ജനറൽ കൺസൾട്ടേഷനും ജനറൽ ഫിസിഷ്യൻമാരിൽ നിന്നുള്ള കുറിപ്പടികൾക്കുള്ള OPD സ്ലിപ്പുകൾ,   സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾക്കുള്ള റഫറലുകൾ എന്നിവ സഫായി മിത്രങ്ങൾക്ക് (ആവശ്യമുള്ളവർക്ക്) ലഭ്യമാക്കി. സഫായി മിത്രങ്ങളുടെ കുറിപ്പടികളും ടെസ്റ്റ് റിപ്പോർട്ടുകളും ഒരുമിച്ചു സൂക്ഷിക്കുന്നതിനായി ഒരു വ്യക്തിഗത മെഡിക്കൽ ഫയലും തുറന്നു.

കെട്ടിട സമുച്ചയത്തിൽ ജോലി ചെയ്യുന്ന 200 ഓളം ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, താത്ക്കാലിക ഡ്രൈവർമാർ, MTS ജീവനക്കാർ എന്നിവർക്ക് ഡോ.ലാൽ പത്‌ലാബ്‌സ് സൗജന്യ രക്തപരിശോധനാ സൗകര്യം ഒരുക്കി. സഫായി മിത്രങ്ങളിലും മറ്റ്  പ്രസാർ ഭാരതി  ജീവനക്കാരിലും ആയുഷ്മാൻ ഭാരത് PMJAY, ABHA കാർഡ് ആനുകൂല്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അർഹരായ ഗുണഭോക്താക്കൾക്ക് പുതിയ എൻറോൾമെന്റിനും സൗകര്യമൊരുക്കുന്ന  തത്സമയ പ്രദർശനത്തോട് കൂടിയ ഒരു ബൂത്ത് ഒക്ടോബർ ഒന്നിന് ആകാശവാണി ഭവനിൽ സജ്ജമാക്കിയിരുന്നു.

യോഗയുടെ ഗുണങ്ങളെക്കുറിച്ച് ഓഫീസുകളിലെ ശുചീകരണ തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുന്നതിനായി, മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ വിദ്യാർത്ഥികളുടെ ഒരു സംഘവുമായി സഹകരിച്ച് ശുചീകരണ തൊഴിലാളികൾക്കായി യോഗ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കൂടാതെ, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡുമായി സഹകരിച്ച് തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ഒരു സംവേദനാത്മക പരിപാടിയും സംഘടിപ്പിച്ചു. 50 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഗുരുഗ്രാമിലെ ആർട്ടെമിസ് ആശുപത്രിയുമായി സഹകരിച്ച് സ്ത്രീ സഫായി മിത്രങ്ങൾക്കായി സൗജന്യ ഗൈനക്കോളജി പരിശോധന സുരക്ഷാ ശിബിരത്തിൽ സംഘടിപ്പിച്ചു. വനിതാ ശുചീകരണ തൊഴിലാളികൾക്കിടയിൽ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും അവശ്യ വൈദ്യസഹായം  ഉറപ്പാക്കുന്നതിനും സംരംഭം ലക്ഷ്യമിടുന്നു.

സുരക്ഷാ ശിബിരത്തിൽ എം/എസ് ലോറൻസ് & മയോ സൗജന്യ നേത്രപരിശോധനാ സൗകര്യം ഉണ്ടായിരുന്നു. ഈ സംരംഭം ശുചീകരണ തൊഴിലാളികൾക്കിടയിൽ നേത്രാരോഗ്യത്തിൻ്റെ പ്രാധാന്യം അടിവരയിടുന്നതിനൊപ്പം അവശ്യമായ കാഴ്ച പരിചരണത്തിനുള്ള സൗകര്യവും ഒരുക്കി.

ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്വച്ഛ് ഭാരത് ദൗത്യത്തിലെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആകാശവാണി ഡയറക്ടറേറ്റിൽ ഒരു 'സ്വച്ഛത സെൽഫി പോയിന്റും ' സ്ഥാപിച്ചു.


(Release ID: 2061456) Visitor Counter : 38