രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഒക്ടോബർ 3, 4 ദിവസങ്ങളിൽ രാജസ്ഥാൻ സന്ദർശിക്കും
Posted On:
02 OCT 2024 6:27PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2024 ഒക്ടോബർ 3 മുതൽ 4 വരെ രാജസ്ഥാൻ സന്ദർശിക്കും.
ഒക്‌ടോബർ 3-ന്, ഉദയ്പൂരിൽ മോഹൻലാൽ സുഖാദിയ സർവകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
ഒക്‌ടോബർ നാലിന്,'ശുദ്ധവും ആരോഗ്യകരവുമായ സമൂഹത്തിന് ആത്മീയത'', എന്ന പ്രമേയത്തിൽ മൗണ്ട് അബുവിലെ പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിയിൽ രാഷ്ട്രപതി പങ്കെടുക്കും. അതേ ദിവസം, രാജസ്ഥാൻ ഗവൺമെന്റ് ബൻസ്‌വാരയിലെ മംഗാർ ധാമിൽ സംഘടിപ്പിക്കുന്ന ആദി ഗൗരവ് സമ്മാൻ സമരോഹിലും രാഷ്ട്രപതി പങ്കെടുക്കും.
(Release ID: 2061321)
Visitor Counter : 31