പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു

Posted On: 02 OCT 2024 5:15PM by PIB Thiruvananthpuram

റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും അവരുടെ പുതുവർഷത്തിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.

“എൻറെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാനയുടെ ആശംസകൾ. പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും പ്രതീക്ഷയും നല്ല ആരോഗ്യവും നൽകട്ടെ.ഷാന തോവ!”

***



(Release ID: 2061158) Visitor Counter : 21