വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം, മീഡിയ & എൻ്റർടൈൻമെൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് 'വേവ്സ് ആനിമേ & മാംഗ' മത്സരം ആരംഭിച്ചു.

Posted On: 24 SEP 2024 5:36PM by PIB Thiruvananthpuram

 

ഇന്ത്യയിൽ ആനിമേഷൻ, മാംഗ കലാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായ സംരംഭത്തിന് തുടക്കമായി. ഇന്ത്യൻ മീഡിയ & എൻ്റർടൈൻമെൻ്റ് അസോസിയേഷൻ (MEAI)മായി സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയം വേവ്സ് ആനിമേ & മാംഗ' മത്സരം( WAVES Anime & Manga Contest - WAM) ഔദ്യോഗികമായി ആരംഭിച്ചു. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കാനും ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ജാപ്പനീസ് മാംഗയിലും ആനിമേ യിലുമുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യം പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട്, "ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിൻ്റെ" ഭാഗമായാണ് ഈ നൂതന മത്സരം സംഘടിപ്പിച്ചിരിക്കുന്നത് 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണം ,റെയിൽവേ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' ആദ്യ സീസൺ 2024 ഓഗസ്റ്റ് 22-ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തിരുന്നു . വരാനിരിക്കുന്ന WAVES പരിപാടിയുടെ മുന്നോടിയായാണ് ഈ പ്രത്യേക മത്സരം സംഘടിപ്പിച്ചത് . 78-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ " ഇന്ത്യയിൽ രൂപകല്പന ചെയ്യുക, ലോകത്തിനായി രൂപകൽപ്പന ചെയ്യുക" എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടി  

WAM-നെ കുറിച്ച്!

 WAM! ആഭ്യന്തരവും അന്തർദേശീയവുമായ പ്രേക്ഷകർക്കായി, ജനപ്രിയ ജാപ്പനീസ് കലാ ശൈലികളുടെ പ്രാദേശികവൽക്കരിച്ച പതിപ്പുകൾ നിർമ്മിക്കാൻ ഇന്ത്യൻ കലാകാരന്മാർക്ക് ഒരു സവിശേഷ അവസരം നൽകുന്നു. വിപുലമായ വിപണി പിന്തുണയും ആഗോള അംഗീകാരത്തിനുള്ള അവസരങ്ങളും നൽകുന്നതിലൂടെ, മാംഗയിലും ആനിമേയിലും ക്രിയാത്മകമായ ആവിഷ്‌കാരത്തിന് ശക്തമായ ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് മത്സരം ലക്ഷ്യമിടുന്നത്.

 WAM. മൂന്ന് വിഭാഗങ്ങളിലായി നടത്തുന്നു.ഓരോന്നിനും ക്രിയാത്മകമായ ആവിഷ്‌കാരത്തിനുള്ള തനതായ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു:

1. പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ 

•മാംഗ (ജാപ്പനീസ് ശൈലിയിലുള്ള കോമിക്‌സ്)- വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ വിഭാഗത്തിനും വ്യക്തിഗതമായി പങ്കെടുക്കാം  

 •വെബ്‌ടൂൺ  (ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള വെർട്ടിക്കൽ കോമിക്‌സ്) - 
വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ വിഭാഗത്തിനും വ്യക്തിഗതമായി പങ്കെടുക്കാം  

•ആനിമേ (ജാപ്പനീസ് ആനിമേഷൻ) - ടീം (4 പേർ വരെ) വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ വിഭാഗത്തിനുമുള്ള പങ്കാളിത്തം

2.ഫോർമാറ്റും സമർപ്പണവും  - സ്ക്രിപ്റ്റ് തൽസമയം നൽകുന്നു . പങ്കെടുക്കുന്നവർ ചെയ്യേണ്ടത് :
 മാംഗ (വിദ്യാർത്ഥി, വ്യക്തിഗതം) - കുറഞ്ഞത് 4 പാനലുകൾ വീതമുള്ള 2 പേജുള്ള മാംഗ, മഷിയും നിറവും (ഫിസിക്കൽ / ഡിജിറ്റൽ)

 •മാംഗ (പ്രൊഫഷണൽ, വ്യക്തിഗതം) - കുറഞ്ഞത് 4 പാനലുകൾ വീതമുള്ള 2 പേജുകളുള്ള മാംഗ, മഷിയും നിറവും (ഫിസിക്കൽ / ഡിജിറ്റൽ)

 •വെബ്‌ടൂൺ (വിദ്യാർത്ഥി, വ്യക്തി): മഷിയും നിറവും ഉള്ള 7 പാനലുകൾ

 •വെബ്‌ടൂൺ (പ്രൊഫഷണൽ, വ്യക്തിഗതം): മഷിയും നിറവും ഉള്ള 10 പാനലുകൾ.

 •ആനിമേ (വിദ്യാർത്ഥി, ടീമുകൾ) - നൽകിയിരിക്കുന്ന സ്‌ക്രിപ്റ്റ് അനുസരിച്ച് 10 സെക്കൻഡ് ആനിമേഷൻ

 •ആനിമേ (പ്രൊഫഷണൽ, ടീമുകൾ) - നൽകിയിരിക്കുന്ന സ്‌ക്രിപ്റ്റ് അനുസരിച്ച് 15 സെക്കൻഡ് ആനിമേഷൻ

മത്സര ഘടനയും ഷെഡ്യൂളും

 പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വ്യക്തിഗതമായോ ടീമിനത്തിലോ (4 പേർ വരെ) മത്സരിക്കാം. പരിപാടി രണ്ട് തലങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്: പതിനൊന്ന് നഗരങ്ങളിലായി സംസ്ഥാനതല മത്സരങ്ങളും ദേശീയ തലത്തിലുള്ള ഫൈനലും. 

 ഓരോ സംസ്ഥാന തല പരിപാടിയും രാവിലെ 9:00 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിക്കുന്നു. തുടർന്ന് 9:30 ന് സ്വാഗതവും സംക്ഷിപ്തവിവരണം നൽകലും ഉണ്ടാകും.തുടർന്ന് മത്സരം രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ നടക്കും. പങ്കെടുക്കുന്നവരെ വ്യവസായവുമായി ബന്ധിപ്പിക്കുന്ന എക്‌സ്‌പോയും തൊഴിൽ മേളയും ഉണ്ടാകും . വൈകുന്നേരം 6:00 മണി മുതൽ വിവിധ ആഘോഷ പരിപാടികളോടെ  സമാപന പരിപാടികൾ  നടക്കും . രാത്രി 8:00 വരെ, കോസ്‌പ്ലേ മത്സരങ്ങൾ, സംഗീത കലാ പ്രകടനങ്ങൾ, വോയ്‌സ് ആക്ടിംഗ് സെഷനുകൾ തുടങ്ങിയവ ഉണ്ടാകും.

 പ്രധാന തീയതികളും സ്ഥലവും 

WAM ബാംഗ്ലൂർ: 2024 ഒക്ടോബർ 27 •   
WAMചെന്നൈ: നവംബർ 10, 2024 •   
WAMകൊഹിമ: നവംബർ 22, 2024
WAMകൊൽക്കത്ത: നവംബർ 24, 2024
 WAM ഭുവനേശ്വർ: നവംബർ 26, 2024
WAM വാരണാസി: നവംബർ 28, 2024
WAM! ഡൽഹി: നവംബർ 30, 2024
WAM! മുംബൈ: ഡിസംബർ 15, 2024
WAM! അഹമ്മദാബാദ്: ഡിസംബർ 17, 2024
WAM നാഗ്പൂർ: ഡിസംബർ 19, 2024
WAM ഹൈദരാബാദ്: 2024 ഡിസംബർ 21

WAM ന് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. www.meai.in/wam  എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. പങ്കാളിത്തം   എല്ലാ വിഭാഗങ്ങൾക്കും സൗജന്യമാണ്.

WAM! 2025 ഫെബ്രുവരി 5 മുതൽ 9 വരെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വേവ്സ് ഉച്ചകോടിയുടെ ഭാഗമായിട്ടായിരിക്കും ഫൈനൽ നടക്കുക. വിജയികൾക്ക് ആനിമേ ജപ്പാൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഇതിന്റെ യാത്ര ഉൾപ്പെടെ എല്ലാ ചെലവുകൾക്കും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പിന്തുണ നൽകും.


(Release ID: 2058442) Visitor Counter : 35