വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് മുംബൈയിലെ പ്രധാന ചലച്ചിത്രമേഖലാ സ്ഥാപനങ്ങളിൽ അവലോകനം നടത്തി
Posted On:
23 SEP 2024 6:39PM by PIB Thiruvananthpuram
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി), നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഎഫ്‌ഡിസി) എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിപുലമായ അവലോകനം നടത്താൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് മുംബൈയിലെ എൻഎഫ്‌ഡിസി കാമ്പസ് സന്ദർശിച്ചു.
സന്ദർശന വേളയിൽ ഗുൽഷൻ മഹൽ പൈതൃക കെട്ടിടം, ഇന്ത്യൻ സിനിമയുടെ ദേശീയ മ്യൂസിയം എന്നിവ മന്ത്രി സന്ദർശിച്ചു. മ്യൂസിയത്തിലെ പ്രദർശനങ്ങൾ, നിശബ്ദ ചിത്രങ്ങളുടെ കാലഘട്ടം മുതൽ ഇന്നുവരെയുള്ള ഇന്ത്യൻ സിനിമകളുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെ അടയാളപ്പെടുത്തുന്നു.
രാജ്യത്തിൻ്റെ സാംസ്കാരിക ഘടനയിൽ സിനിമയുടെ മഹത്തായ സംഭാവനയെ ഇത് എടുത്തുകാണിക്കുന്നു.
സിബിഎഫ്‌സി ചെയർപേഴ്‌സൺ ശ്രീ പ്രസൂൺ ജോഷി, സർട്ടിഫിക്കേഷൻ പ്രക്രിയയിലെ ഏറ്റവും പുതിയ സംരംഭങ്ങളെക്കുറിച്ചും സിനിമാ വ്യവസായത്തെക്കുറിച്ചും മന്ത്രിയോട് വിശദീകരിച്ചു. ചലച്ചിത്ര മേഖലയിലെ തൊഴിൽ വർധിപ്പിക്കുന്നതിന് ആവശ്യമായ ശ്രമങ്ങളെക്കുറിച്ച് മന്ത്രി തൻ്റെ അവലോകനത്തിൽ ഊന്നൽ നൽകി. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വാണിജ്യപരമായി ലാഭകരമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സിനിമാ പാരമ്പര്യം പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് NFDC-NFAI (നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ) യെ അദ്ദേഹം അഭിനന്ദിച്ചു.ഇന്ത്യൻ വിനോദ വ്യവസായത്തിൽ വളരുന്ന മേഖലകളായി വിഷ്വൽ ഇഫക്‌റ്റ്, ആനിമേഷൻ എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആനിമേഷനിലെ ദേശീയ മികവ് കേന്ദ്രത്തിന്റെ പുരോഗതിയും അവലോകനം ചെയ്തു. തൻ്റെ സന്ദർശന വേളയിൽ മന്ത്രി 'ഏക് പേഡ് മാകേനാം' എന്ന സംരംഭത്തിന് കീഴിൽ NFDC യുടെ പരിസരത്ത് തൈകൾ നട്ടു.
(Release ID: 2058124)
Visitor Counter : 38