തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 2024 ജൂലൈയിലെ ഇപിഎഫ്ഒയുടെ താൽക്കാലിക പേറോൾ ഡാറ്റ പുറത്തിറക്കി
Posted On:
23 SEP 2024 3:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 23, 2024
കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 2024 ജൂലൈയിലെ ഇപിഎഫ്ഒയുടെ താൽക്കാലിക പേറോൾ ഡാറ്റ ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി. 2024 ജൂലൈ മാസത്തിൽ ഇപിഎഫ്ഒ 19.94 ലക്ഷം അംഗങ്ങളെ ചേർത്തതായി അദ്ദേഹം സൂചിപ്പിച്ചു.ഇത് 2018 ഏപ്രിലിൽ പേറോൾ ഡാറ്റ സൂക്ഷിക്കൽ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർദ്ധനയാണ്.
ഇപിഎഫ്ഒ പേറോൾ ഡാറ്റയുടെ (ജൂലൈ 2024) പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:
മൊത്തത്തിലുള്ള അംഗത്വ വർധന :
ഇപിഎഫ്ഒ യിൽ 2024 ജൂലൈയിൽ 10.52 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നു . ഇത് 2024 ജൂണിലേക്കൽ 2.66% വർധനയും 2023 ജൂലൈമാസത്തേക്കാൾ 2.43% വർധനയുമാണ്. വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ, ജീവനക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വർധിച്ച അവബോധം, ഇപിഎഫ്ഒയുടെ വിജയകരമായ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് പുതിയ അംഗങ്ങളുടെ എണ്ണത്തിലെ വർധന സൂചിപ്പിക്കുന്നത്
വീണ്ടും ചേരുന്ന അംഗങ്ങൾ:
ഈ സംവിധാനത്തിൽ നിന്ന് പുറത്തുപോയ ഏകദേശം 14.65 ലക്ഷം അംഗങ്ങൾ ജൂലൈയിൽ ഇപിഎഫ്ഒയിൽ വീണ്ടും ചേർന്നു. ഈ കണക്ക് കഴിഞ്ഞ വർഷത്തേക്കാൾ 15.25% വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു. ഈ അംഗങ്ങൾ അവരുടെ പ്രൊവിഡൻ്റ് ഫണ്ട് തുക പിൻവലിക്കുന്നതിനു പകരം കൈമാറ്റം ചെയ്യാൻ തീരുമാനിച്ചു.അതിലൂടെ അവരുടെ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം നിലനിർത്തി.
പുതിയ അംഗത്വമെടുത്തവരിൽ കൂടുതലും 18-25 വിഭാഗത്തിലുള്ളവർ :
മൊത്തം 8.77 ലക്ഷം കൂട്ടിച്ചേർക്കലുകളോടെ 2024 ജൂലൈയിൽ, 18-25 പ്രായ വിഭാഗത്തിലാണ് അംഗങ്ങളുടെ ഏറ്റവും ഉയർന്ന എണ്ണം രേഖപ്പെടുത്തിയത്. ഇപിഎഫ്ഒ രേഖകൾ സമാഹരിക്കാൻ ആരംഭിച്ചതിന് ശേഷമുള്ള കാലയളവിലെ, ഈ പ്രായ വിഭാഗത്തിലെ അംഗങ്ങളുടെ ഏറ്റവും വലിയ വർധന ആണിത് . യുവാക്കൾ, പ്രത്യേകിച്ചും ആദ്യമായി തൊഴിൽ നേടിയവർ സംഘടിത തൊഴിൽ മേഖലയുടെ ഭാഗമാകുന്നു എന്ന പ്രവണത തുടരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത് . ഈ മാസത്തിൽ പുതിയതായി ചേർത്തവരിൽ 59.41% ഈ പ്രായത്തിലുള്ളവരാണ്.
സ്ത്രീ അംഗങ്ങളുടെ വളർച്ച:
2024 ജൂലൈയിൽ ഏകദേശം 3.05 ലക്ഷം പുതിയ വനിതാ അംഗങ്ങൾ EPFO-യിൽ ചേർന്നു. ഇത് മുൻ വർഷത്തേക്കാൾ 10.94% വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ആകെ 4.41 ലക്ഷം വനിതാ അംഗങ്ങൾ ഇതിൽ ഭാഗമായിട്ടുണ്ട് .പേ റോൾ ഡാറ്റാ വിശകലനം ആരംഭിച്ചതിന് ശേഷം അംഗങ്ങളായ സ്ത്രീകളുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. 2023 ജൂലൈയെ അപേക്ഷിച്ച് 14.41% വർദ്ധനവ്.
സംസ്ഥാനം തിരിച്ചുള്ള സംഭാവന:
2024 ജൂലൈയിലെ മൊത്തം അംഗത്വ കൂട്ടിച്ചേർക്കലിൻ്റെ 59.27% വും അതായത് 11.82 ലക്ഷം അംഗങ്ങളും മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. മൊത്തം പുതിയ അംഗങ്ങളുടെ 20.21% സംഭാവന നൽകി മഹാരാഷ്ട്ര, സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കിടയിൽ മുന്നിലാണ്.
വ്യവസായ അടിസ്ഥാനത്തിലുള്ള പ്രവണത
ഉത്പാദനം , കമ്പ്യൂട്ടർ സേവനങ്ങൾ, നിർമ്മാണം, എഞ്ചിനീയറിംഗ്, ബാങ്കിംഗ് (നാഷണലൈസ്ഡ് അല്ലാത്തത്), സ്വകാര്യ ഇലക്ട്രോണിക് മാധ്യമം തുടങ്ങിയ മേഖലകളിൽ ഗണ്യമായ അംഗത്വ വർദ്ധന രേഖപ്പെടുത്തി. ശ്രദ്ധേയമായ വസ്തുത , 38.91% കൂട്ടിച്ചേർക്കലുകളും തൊഴിൽ ശക്തി വിതരണം, കരാറുകാർ, സെക്യൂരിറ്റി സേവനം തുടങ്ങിയ വിദഗ്ധ സേവന മേഖലകളിൽ നിന്നാണ് ഉണ്ടായത്.
ജീവനക്കാരുടെ എണ്ണത്തിലെ വർധനയും അവരുടെ രേഖകൾ പരിഷ്കരിക്കുന്നതും തുടർച്ചയായ പ്രക്രിയയായതിനാൽ, ഈ പേറോൾ ഡാറ്റ താൽക്കാലികമാണ്.
*******************************
(Release ID: 2057914)
Visitor Counter : 43