പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ജന്മദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു

Posted On: 17 SEP 2024 10:53PM by PIB Thiruvananthpuram

ജന്മദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

'' ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നിങ്ങളുടെ നല്ല ആശംസകള്‍ക്ക് നന്ദി. ആഗോള നന്മയ്ക്കായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണം തുടരും'' ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് നല്‍കിയ മറുപടിയില്‍ ശ്രീ മോദി പറഞ്ഞു.


''നിങ്ങളുടെ ഊഷ്മളമായ ആശംസകള്‍ക്ക് നന്ദി പി.എം കെ.പി. ശര്‍മ്മ ഒലി,. നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന്  അടുത്ത് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്ക് നല്‍കിയ മറുപടിയില്‍ മോദി പറഞ്ഞു.


''പ്രധാനമന്ത്രി കുമാര്‍ ജുഗ്‌നൗത്ത് നിങ്ങളുടെ അനുകമ്പാപരമായ ആശംസകളേയും സന്ദേശത്തേയും അഗാധമായി അഭിനന്ദിക്കുന്നു. നമ്മുടെ ജനങ്ങള്‍ക്കും മനുഷ്യരാശിക്കും വേണ്ട ഒരു നല്ല ഭാവിക്കായുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍ മൗറീഷ്യസ് ഞങ്ങളുടെ അടുത്ത പങ്കാളിയാണ്'' മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥിന് നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

 



(Release ID: 2055876) Visitor Counter : 29