ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ 'സ്വച്ഛത ഹി സേവ 2024' പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു
Posted On:
17 SEP 2024 2:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി സ്വച്ഛതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ ജനങ്ങളുടെ വൃത്തിയെക്കുറിച്ചുള്ള ധാരണയിൽ പരിവർത്തനപരമായ മാറ്റം ഉണ്ടായതായി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, ഈ പ്രചാരണം മൂലം, ശുചിത്വത്തോടുള്ള ആളുകളുടെ മാനസികാവസ്ഥയിൽ വിപ്ലവകരവും വ്യാപകവുമായ മാറ്റം ഉണ്ടായിട്ടുണ്ട്.
സ്വഭാവം, മൂല്യങ്ങൾ, സംസ്കാരം എന്നിവയുമായി ശുചിത്വത്തെ ബന്ധിപ്പിക്കണമെന്ന് ശ്രീ ധൻഖർ ആഹ്വാനം ചെയ്തു. ഈ പ്രചാരണ പരിപാടി നമ്മുടെ ചിന്തകളിൽ മാറ്റം കൊണ്ടുവരണം, ശീലങ്ങളിൽ മാറ്റം വരുത്തണം, ജീവിതശൈലിയെ ഗുണപരമായി ബാധിക്കണം, സാമ്പത്തിക പുരോഗതിക്ക് മഹത്തായ സംഭാവന നൽകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയതലത്തിൽ സ്വച്ഛത ഹി സേവ (എസ്എച്ച്എസ്) 2024 പ്രചാരണ പരിപാടിയ്ക്ക് രാജസ്ഥാനിലെ ജുൻജുനുവിൽ ഇന്ന് തുടക്കമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ എം. എൽ. ഖട്ടർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ന്, രാജ്യവ്യാപകമായി നടന്ന പ്രവർത്തന ഉദ്ഘാടന പരിപാടികളിൽ 19 മുഖ്യമന്ത്രിമാരും 9 ഗവർണർമാരും 16 കേന്ദ്രമന്ത്രിമാരും പങ്കാളികളായി.
വിശദാംശങ്ങൾക്ക്: https://pib.gov.in/PressReleasePage.aspx?PRID=2055543
(Release ID: 2055690)
Visitor Counter : 24