പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
2024 നവംബർ 1 മുതൽ 30 വരെ ജീവൻ പ്രമാണിലൂടെ പെൻഷൻകാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനായുള്ള ഡിഎൽസി കാമ്പയിൻ -3.0, നടക്കും.
Posted On:
13 SEP 2024 12:02PM by PIB Thiruvananthpuram
ന്യൂഡൽഹി : 13 സെപ്റ്റംബർ 2024
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) ക്യാമ്പയിൻ 3.0, 2024 നവംബർ 1 മുതൽ 30 വരെ നടക്കുമെന്ന് പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ കാര്യവകുപ്പ് അറിയിച്ചു. ഇന്ത്യയിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും ഇത് സംഘടിപ്പിക്കും . പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ, പെൻഷനർ വെൽഫെയർ അസോസിയേഷനുകൾ, യുഐഡിഎഐ, ജീവൻ പ്രമാൺ എന്നീ സംഘടനകൾ ചേർന്ന് 157 നഗരങ്ങളിൽ ഡിഎൽസി കാമ്പയിൻ നടത്തും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിഎൽസി കാമ്പയിൻ 3.0 നടത്തുന്നതിന്, പെൻഷൻ, പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് തപാൽ വകുപ്പുമായും ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്കുമായും ഏകോപിപ്പിക്കുകയും ഇന്ത്യയിലെ എല്ലാ ജില്ലാ പോസ്റ്റ് ഓഫീസുകളിലും കാമ്പയിൻ നടത്തുകയും ചെയ്യും.
എല്ലാ ജില്ലാ പോസ്റ്റോഫീസുകളിലും ഡി എൽ സി കാമ്പയിൻ 3.0 രൂപപ്പെടുത്തുന്നതിനുള്ള വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് യോഗം 12.9.2024 ന് സെക്രട്ടറി (P&PW) ശ്രീ വി. ശ്രീനിവാസ് വിളിച്ചു ചേർത്തിരുന്നു . ഇതിൽ , ശ്രീ സഞ്ജയ് ശരൺ ഡയറക്ടർ ജനറൽ പോസ്റ്റൽ സർവീസസ്, ശ്രീമതി. രാജുൽ ഭട്ട്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പോസ്റ്റ് , ശ്രീ ആർ.വിശ്വേശ്വരൻ എംഡി & സിഇഒ IPPB, ശ്രീ ഗുർശരൺ റായ് ബൻസാൽ CGM IPPM പെൻഷൻ, പെൻഷനേഴ്സ് വെൽഫെയർ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പെൻഷൻകാർക്ക് ആൻഡ്രോയിഡ് സ്‌മാർട്ട് ഫോണിൽ നിന്ന് ഫെയ്‌സ് ഓതൻ്റിക്കേഷൻ ഉപയോഗിച്ച് ജില്ലാ പോസ്റ്റ് ഓഫീസുകളിൽ ജീവൻ പ്രമാൺ സമർപ്പിക്കാം. തപാൽ വകുപ്പ് പ്രായമായവർക്ക് ആവശ്യാനുസരണം വാതിൽ പടി സേവനങ്ങൾ നൽകും/ ഒപ്പം പെൻഷൻകാർക്ക് അവരുടെ ഡി എൽ സി കൾ സമർപ്പിക്കാൻ വേണ്ട അറിയിപ്പുകൾ യഥാസമയം കൈമാറും. . ക്യാമ്പുകളിൽ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI ), കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം (MeitY ) എന്നിവ സാങ്കേതിക പിന്തുണ നൽകും.
(Release ID: 2054502)
Visitor Counter : 42