ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

മിഷൻ മൗസം അനാവരണം ചെയ്തു: 2026-ഓടെ ഇന്ത്യയുടെ ദിനാവസ്ഥ, കാലാവസ്ഥാ പ്രവചനം മെച്ചപ്പെടുത്തുന്നതിനുള്ള 2,000 കോടിയുടെ സംരംഭം

Posted On: 13 SEP 2024 12:05PM by PIB Thiruvananthpuram



ന്യൂഡൽഹി : 13 സെപ്റ്റംബർ 2024

കേന്ദ്ര ഭൗമ ശാസ്ത്ര  മന്ത്രാലയം (MoES) ന്യൂഡൽഹിയിൽ ദേശീയ തലത്തിലുള്ള വാർത്താ സമ്മേളനം സംഘടിപ്പിച്ചു. എംഒഇഎസ് സെക്രട്ടറി ഡോ എം രവിചന്ദ്രൻ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. മൃതുഞ്ജയ് മൊഹപത്ര, നാഷണൽ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (എൻസിഎംആർഡബ്ല്യുഎഫ്) മേധാവി ഡോ വി എസ് പ്രസാദ് എന്നിവർ  മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

രണ്ട് വർഷത്തേയ്ക്ക് 2,000 കോടിരൂപ  ബജറ്റ് വിഹിതമുള്ള  'മിഷൻ മൗസം' 2024 സെപ്തംബർ 11-ന് കേന്ദ്ര മന്ത്രി സഭായോഗം അംഗീകരിച്ചു. ഇന്ത്യയെ ‘ദിനാവസ്ഥാ സജ്ജവും ’ ‘കാലാവസ്ഥാ സ്മാർട്ടും’ ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ  ദൗത്യം . രാജ്യത്തിൻ്റെ ദിനാന്തരീക്ഷ സ്ഥിതിയുടെയും  കാലാവസ്ഥയുടേയും നിരീക്ഷണം , മനസ്സിലാക്കൽ, മോഡലിംഗ്, പ്രവചനം എന്നിവ സംബന്ധിച്ച സേവനങ്ങൾ  മികച്ചതും കൂടുതൽ ഉപയോഗപ്രദവും കൃത്യവും സമയബന്ധിതവുമായി ലഭ്യമാക്കുന്നതിനാണ്  ഈ ദൗത്യം ശ്രമിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെയും ആഘാതം ലഘൂകരിക്കാനും സമൂഹങ്ങളുടെ പുനരുജീവനശേഷി ശക്തിപ്പെടുത്താനും മിഷൻ മൗസം ലക്ഷ്യമിടുന്നു. നിലവിൽ മിഷൻ മൗസം 2024-26 കാലയളവിലാണ് നടപ്പാക്കുന്നത്.

നിർദിഷ്ട "മിഷൻ മൗസം" ന്റെ ലക്ഷ്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:


•    നൂതനവും മികച്ചതുമായ  കാലാവസ്ഥ നിരീക്ഷണ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിക്കുക

•    സമയവും സ്ഥലവും അടിസ്ഥാനമാക്കിയുള്ള  മെച്ചപ്പെട്ട  സാമ്പിൾ/കവറേജ് ഉപയോഗിച്ച് ഉയർന്ന റെസല്യൂഷനുള്ള അന്തരീക്ഷ നിരീക്ഷണങ്ങൾ നടത്തുക

•   അടുത്ത തലമുറ റഡാറുകളും വിപുലമായ ഉപകരണ പേലോഡുകളുള്ള ഉപഗ്രഹങ്ങളും  തയ്യാറാക്കുക

•    ഹൈ-പെർഫോമൻസ് കമ്പ്യൂട്ടറുകൾ (HPC) തയ്യാറാക്കുക.

• കാലാവസ്ഥ, ദിനാവസ്ഥ പ്രക്രിയകൾ, പ്രവചന ശേഷികൾ എന്നിവയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുക

• മെച്ചപ്പെട്ട എർത്ത് സിസ്റ്റം മോഡലുകളും ഡാറ്റാധിഷ്ഠിത രീതികളും  (AI/ML ഉപയോഗം) വികസിപ്പിക്കുക

•കാലാവസ്ഥാ മാനേജ്മെൻ്റിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക

•അവസാന ലക്ഷ്യ കേന്ദ്രത്തിലേക്കും എത്തുന്നതിനായി  അത്യാധുനിക വ്യാപന സംവിധാനം വികസിപ്പിക്കുക

•വിഭവശേഷി നിർമ്മാണം

 
*********************
 

(Release ID: 2054491) Visitor Counter : 60