പ്രധാനമന്ത്രിയുടെ ഓഫീസ്
'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയില്‍ സെപ്തംബര്‍ 6ന് പ്രധാനമന്ത്രി സംസാരിക്കും
ഗുജറാത്തിലാകെ ഏകദേശം 24,800 മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ജലസംരക്ഷണം ഒരു ദേശീയ മുന്‍ഗണനയാക്കാനുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം നിറവേറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം
प्रविष्टि तिथि:
05 SEP 2024 2:17PM by PIB Thiruvananthpuram
ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി സംരംഭം' ആരംഭിക്കുന്ന പരിപാടിയെ 2024 സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയുടെ ജലസുരക്ഷയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് ഉതകുന്ന വിധത്തില്‍, ജന പങ്കാളിത്തത്തിലും ഉടമസ്ഥതയിലും ശക്തമായ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ജലസംരക്ഷണമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഗുജറാത്ത് ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള ജല്‍ സഞ്ചയ് പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ചാണ്, ജല്‍ ശക്തി മന്ത്രാലയം, ഗുജറാത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി' സംരംഭം ആരംഭിക്കുന്നത്. ജലസുരക്ഷിത ഭാവി ഉറപ്പാക്കാന്‍ പൗരന്മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, മറ്റ് പങ്കാളികള്‍ എന്നിവരെ സംഘടിപ്പിച്ചാണ് സംസ്ഥാന ഗവണ്‍മെന്റ് ഈ ഉദ്യമം നടപ്പാക്കുന്നത്.
ഈ പരിപാടിക്ക് കീഴില്‍ സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണികള്‍ ജന പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നു. ഈ റീചാര്‍ജ്ജ് നിര്‍മ്മാണങ്ങള്‍, മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനും സഹായകമാകും.
****
(रिलीज़ आईडी: 2053819)
आगंतुक पटल : 75
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Kannada
,
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil