പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെങ്കല മെഡല്‍ നേടിയ ജൂഡോ താരം കപില്‍ പാര്‍മറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 05 SEP 2024 10:25PM by PIB Thiruvananthpuram

പാരീസ് പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് അത്‌ലറ്റ് കപില്‍ പാര്‍മറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശ്രീ മോദി അദ്ദേഹത്തിന്റെ പ്രകടനത്തെ അവിസ്മരണീയമെന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

എക്‌സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'വളരെ അവിസ്മരണീയമായ ഒരു കായിക പ്രകടനവും ഒരു ശ്രേഷ്ഠമായ മെഡലും! പാരാലിമ്പിക്‌സില്‍ ജൂഡോയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നിലയില്‍ കപില്‍ പര്‍മറിന് അഭിനന്ദനങ്ങള്‍. പാരാലിമ്പിക്‌സ് 2024ല്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 ഇനത്തില്‍ വെങ്കലം നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍! അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയത്‌നങ്ങള്‍ക്ക് ആശംസകള്‍. #Cheer4Bharat'

A very memorable sporting performance and a special medal!

Congratulations to Kapil Parmar, as he becomes the first-ever Indian to win a medal in Judo at the Paralympics. Congrats to him for winning a Bronze in the Men's 60kg J1 event at the #Paralympics2024! Best wishes for his… pic.twitter.com/JYtpEf2CtI

— Narendra Modi (@narendramodi) September 5, 2024

 

***


(Release ID: 2053813) Visitor Counter : 29