വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ഏഴാമത് രാഷ്ട്രീയ പോഷൻ മാഹ് -2024 കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണാ ദേവി ഉദ്‌ഘാടനം ചെയ്തു

Posted On: 31 AUG 2024 5:57PM by PIB Thiruvananthpuram

 

ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലാണ് ഏഴാമത് രാഷ്ട്രീയ പോഷൻ മാഹിന് തുടക്കമായത്. രാജ്യത്തുടനീളം പോഷകാഹാരവുമായി ബന്ധപ്പെട്ട അവബോധവും പോഷകാഹാര ലഭ്യതയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ ഉദ്‌ഘാടനത്തിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി പങ്കെടുത്തു. "ഏക് പേഡ് മാ കേ നാം" എന്ന പേരിൽ രാജ്യവ്യാപക വൃക്ഷത്തൈ നടീലോടെയാണ് ദിനാചരണത്തിന് തുടക്കമിട്ടത്. കേന്ദ്ര മന്ത്രിയും ഗുജറാത്ത് വനിതാ ശിശു ക്ഷേമ മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരുംഗാന്ധിനഗറിലെ ഒരു അംഗൻവാടിയിൽ, പോഷകാഹാരത്തിൻ്റെയും പാരിസ്ഥിതിക സുസ്ഥിരതയുടെയും പ്രാധാന്യത്തിന്റെ പ്രതീകമായി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുട്ടികളുടെയും കൗമാരക്കാരുടെയും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നതിനും പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിനുമുള്ള ജീവിത ശൈലി സമീപനത്തിൽ കേന്ദ്രീകരിച്ചായിരുന്നു  കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ പ്രസംഗം. പോഷൺ  2.0 യുടെ വിജയത്തിന് ആധാരമായ നാല് സ്തംഭങ്ങൾ- സദ്ഭരണം, ഒത്തുചേരൽ, കാര്യക്ഷമത വർദ്ധിപ്പിക്കൽ, സാമൂഹിക പങ്കാളിത്തം, ഉത്തരവാദിത്തം എന്നിവയ്ക്ക് അവർ ഊന്നൽ നൽകി.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ന്യൂട്രി ബാസ്കറ്റ് വിതരണം, ശിശുക്കൾക്കുള്ള അന്നപ്രാശനം എന്നിവ നടന്നു. വാഹ്‌ലി ദിക്രി യോജന, വിധവാ പെൻഷൻ പദ്ധതി, വിധവാ പുനർവിവാഹ സഹായ പദ്ധതി, മഹിളാ സ്വാവലംബൻ യോജന തുടങ്ങി വിവിധ പദ്ധതികൾക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് അതത് പദ്ധതികളുടെ ആനുകൂല്യങ്ങൾ വിശിഷ്ട വ്യക്തികൾ കൈമാറി. ഗ്രോത്ത് മോണിറ്ററിംഗ്, കോംപ്ലിമെൻ്ററി ഫീഡിംഗ്, പോഷൻ ഭി പഠായ് ഭി, മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യ, "ഏക് പേഡ് മാ കേ നാം" എന്നീ   പ്രമേയങ്ങളിൽ 2024-ലെ ഏഴാമത് രാഷ്ട്രീയ പോഷൻ മാഹ് ശ്രദ്ധ കേന്ദ്രീകരിക്കും.
 
‘സുപോഷിത് ഭാരത്’ എന്ന പ്രധാനമന്ത്രിയുടെ വീക്ഷണം മുന്നോട്ട് കൊണ്ടുപോകും വിധം  “പോഷൻ മാഹ് രാജ്യവ്യാപക ഉത്സവമായി മാറുകയും ജനകീയ പ്രസ്ഥാനത്തിന്റെ രൂപമാർജ്ജിക്കുകയും ചെയ്തതായി  കേന്ദ്രമന്ത്രി പറഞ്ഞു


(Release ID: 2053642) Visitor Counter : 53