വിനോദസഞ്ചാര മന്ത്രാലയം
'ദേഖോ അപ്നാ ദേശ്, പീപ്പിൾസ് ചോയ്‌സ് 2024'-നായുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 15 വരെ
Posted On:
06 SEP 2024 2:28PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 6 സെപ്റ്റംബർ 2024
രാജ്യത്തെ പൊതുജനാഭിപ്രായം മനസ്സിലാക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം, രാജ്യവ്യാപകമായി ആദ്യമായി ഐപി (ബൗദ്ധിക സ്വത്ത്), ‘ദേഖോ അപ്നാ ദേശ്, പീപ്പിൾസ് ചോയ്സ് 2024’ വികസിപ്പിച്ചെടുത്തു. 2024 മാർച്ച് 7 ന് ശ്രീനഗറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഈ സംരംഭം ആരംഭിച്ചത്. 2024 സെപ്‌റ്റംബർ 15 വരെയാണ് വോട്ടെടുപ്പ്.
ആത്മീയം, സാംസ്‌കാരികം & പൈതൃകം, പ്രകൃതി & വന്യജീവി, സാഹസികത തുടങ്ങിയ 5 വിനോദസഞ്ചാര വിഭാഗങ്ങളിലായി ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരിച്ചറിയുന്നതിനും വിനോദസഞ്ചാര ധാരണകൾ മനസ്സിലാക്കുന്നതിനും പൗരന്മാരുമായി ഇടപഴകുക എന്നതാണ് രാജ്യവ്യാപകമായ വോട്ടെടുപ്പിൻ്റെ ലക്ഷ്യം. നാല് പ്രധാന വിഭാഗങ്ങൾക്ക് പുറമേ, 'മറ്റുള്ളത്' എന്ന വിഭാഗത്തിൽ ഒരാൾക്ക് വ്യക്തിപരമായി ഇഷ്ട്ടപെട്ട സ്ഥലങ്ങൾക്ക് വോട്ട് ചെയ്യാനും അധികം അറിയപ്പെടാത്ത ടൂറിസം ആകർഷണങ്ങളും ലക്ഷ്യസ്ഥാനങ്ങളും പുറത്തുകൊണ്ടുവരാനും ഇത് സഹായിക്കും.
സമർപ്പിത പോർട്ടലായ https://innovateindia.mygov.in/dekho-apna-desh/ ൽ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി വഴി എല്ലാ വിഭാഗങ്ങളിലും വോട്ട് ചെയ്യാൻ കഴിയും.
ഇന്ത്യയിലെ മുൻനിര ടൂറിസ്റ്റ് ആകർഷണങ്ങളെ നിർണ്ണയിക്കുന്നതിലൂടെ പ്രധാന പങ്കാളികളിൽ നിന്ന് ഗണ്യമായ പിന്തുണയും നിക്ഷേപവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിലൂടെ, സാംസ്കാരിക നാഴികക്കലുകളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്ക് അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, മന്ത്രാലയം ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾക്ക് https://innovateindia.mygov.in/dekho-apna-desh/ സന്ദർശിക്കുക.
***************************************
(Release ID: 2052528)
Visitor Counter : 49