പഞ്ചായത്തീരാജ് മന്ത്രാലയം

സാമൂഹിക മാറ്റത്തിനായുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്തീരാജ് മന്ത്രാലയവും യുനിസെഫും താല്പര്യ പത്രത്തിൽ ഒപ്പു വച്ചു

Posted On: 06 SEP 2024 12:25PM by PIB Thiruvananthpuram



 ന്യൂ ഡൽഹി: സെപ്റ്റംബർ 6 , 2024  

പഞ്ചായത്തി രാജ് മന്ത്രാലയവും യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്  (യുനിസെഫ്) ഇന്ത്യയും സാമൂഹിക മാറ്റത്തിനായി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും  കമ്മ്യൂണിറ്റികളെ പങ്കെടുപ്പിക്കുന്നതിനും   സഹകരിക്കുന്നതിനുള്ള ഒരു താല്പര്യപത്രത്തിൽ  (Letter of Intent) ഒപ്പുവച്ചു.

മന്ത്രാലയവും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെയും ഗ്രാമീണ സമൂഹങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഫീൽഡ് പ്രവർത്തകരും തമ്മിൽ ഫലപ്രദമായ ആശയവിനിമയത്തിനുള്ള സംവിധാനങ്ങൾ രൂപീകരിക്കാനും സ്ഥാപനവൽക്കരിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. പൗരന്മാരുമായി, പ്രത്യേകിച്ച് സ്ത്രീകളുമായും കുട്ടികളുമായും മികച്ച ആശയവിനിമയം സാധ്യമാക്കുന്നതിലൂടെയും ഗ്രാമീണ പൗരന്മാർക്ക് സേവനങ്ങൾ എത്തിക്കുന്നത് മെച്ചപ്പെടുത്തുന്നതിലൂടെയും പ്രാദേശികവൽക്കരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി) പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ഈ സഹകരണം സഹായിക്കും.


ആശയവിനിമയ സംവിധാനങ്ങളും പ്രതികരണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ, പ്രധാനപ്പെട്ട സർക്കാർ നയങ്ങൾ ഗ്രാമപ്രദേശങ്ങളിൽ വേഗത്തിലും ഫലപ്രദമായും എത്തുന്നുവെന്ന് ഉറപ്പാക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഈ ശ്രമം ഗ്രാമീണ പൗരന്മാരെ കൃത്യതയാർന്ന തീരുമാനങ്ങൾ എടുക്കുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഭരണത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉൾക്കൊള്ളുന്നതും കണക്റ്റിവിറ്റി ഉള്ളതുമായ  ഒരു ഗ്രാമീണ ഇന്ത്യയിലേക്ക് സംഭാവന ചെയ്യുന്നതിനും പ്രാപ്തരാക്കും.



(Release ID: 2052501) Visitor Counter : 24