ഇന്ത്യ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയം
azadi ka amrit mahotsav g20-india-2023

ഇന്ത്യയും യുനെസ്‌കോയും 2024 സെപ്റ്റംബർ 6-ന് പാരീസിൽ ചീഫ് സയൻസ് അഡ്വൈസേഴ്‌സ് റൗണ്ട് ടേബിളിൻ്റെ (CSAR) 2024 പതിപ്പ് സംഘടിപ്പിക്കുന്നു

Posted On: 03 SEP 2024 11:19AM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 3, 2024  

ചീഫ് സയൻസ് അഡൈ്വസേഴ്‌സ് റൗണ്ട് ടേബിളിൻ്റെ (CSAR) 2024 പതിപ്പ്, 2024 സെപ്റ്റംബർ 6ന് പാരീസിലെ യുനെസ്‌കോയുടെ ആസ്ഥാനത്ത് നടക്കും. ഈ റൗണ്ട് ടേബിൾ ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡൈ്വസറുടെ ഓഫീസും യുനെസ്കോയുടെ നാച്ചുറൽ സയൻസസ് സെക്ടറും ചേർന്നാണ് സംഘടിപ്പിക്കുന്നത്. ചീഫ് സയൻസ് അഡൈ്വസേഴ്‌സ് റൗണ്ട് ടേബിൾ (CSAR) 2023-ലെ ഇന്ത്യൻ G20 അധ്യക്ഷതയുടെ കാലയളവിലാണ് ഷെർപ്പ ട്രാക്ക് സംരംഭമായി സങ്കൽപ്പിക്കുകയും സമാരംഭിക്കുകയും ചെയ്തത്.

28 രാജ്യങ്ങളിലെ പ്രതിനിധികളും, അവരുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കൾ (CSA) അല്ലെങ്കിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട തത്തുല്യരും, 6 അന്തർദേശീയ സംഘടനകളും "ഓപ്പൺ സയൻസ് പരിപോഷിപ്പിക്കൽ, വിജ്ഞാന അസമത്വം നികത്തൽ, ആഗോളതലത്തിൽ ശാസ്‌ത്ര ഉപദേശക ശേഷി വികസിപ്പിക്കൽ" എന്ന പ്രമേയം സമ്മേളനത്തിൽ ചർച്ച ചെയ്യും.

ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസർ പ്രൊഫ. അജയ് കുമാർ സൂദ്, യുനെസ്‌കോയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ (എഡിജി - നാച്ചുറൽ സയൻസസ്) ഡോ. ലിഡിയ ബ്രിട്ടോ എന്നിവർ സമ്മേളനത്തിന്റെ സഹ അധ്യക്ഷരായിരിക്കും.

*******************************



(Release ID: 2051222) Visitor Counter : 48