ആഭ്യന്തരകാര്യ മന്ത്രാലയം
നാശനഷ്ടങ്ങളുടെ നേരിട്ടുള്ള വിലയിരുത്തലിനായി IMCT-കൾ വെള്ളപ്പൊക്കം/മണ്ണിടിച്ചിൽ ഉണ്ടായ സംസ്ഥാനങ്ങളായ കേരളം, ആസാം, മിസോറാം, ത്രിപുര എന്നിവ 2024-ൽ സന്ദർശിച്ചു
Posted On:
01 SEP 2024 3:41PM by PIB Thiruvananthpuram
2019 ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എടുത്ത സുപ്രധാന തീരുമാനമനുസരിച്ച്, ഈ വർഷം, ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) രൂപീകരിച്ച ഇൻ്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം - ഐഎംസിടികൾ വെള്ളപ്പൊക്കം/മണ്ണിടിച്ചിൽ ഉണ്ടായ സംസ്ഥാനങ്ങളായ കേരളം, ആസാം, മിസോറാം, ത്രിപുര എന്നിവ സന്ദർശിച്ചു.
മെമ്മോറാണ്ടത്തിനായി കാത്തുനിൽക്കാതെ, നാശനഷ്ടങ്ങളുടെ നേരിട്ടുള്ള വിലയിരുത്തലിനായി മുൻകൂറായി ആണ് ഐഎംസിടികൾ ഈ സംസ്ഥാനങ്ങൾ സന്ദർശിച്ചത്.
മുൻകാലങ്ങളിൽ, സംസ്ഥാന സർക്കാരിൽ നിന്ന് മെമ്മോറാണ്ടം ലഭിച്ചതിന് ശേഷം മാത്രമാണ് ഐഎംസിടി ദുരന്തബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നത്.
ഗുജറാത്തിലെ മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് (NIDM) എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തിൽ എംഎച്ച്എ ഇപ്പോൾ ഒരു ഐഎംസിടി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രളയബാധിത ജില്ലകൾ ഐഎംസിടി ഉടൻ സന്ദർശിക്കും.
(Release ID: 2050624)
Visitor Counter : 44
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu