പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

പുതിയ ഏകീകൃത  പെൻഷൻ അപേക്ഷാ ഫോറം 6-എയും 'ഭവിഷ്യ'യുമായി സംയോജിപ്പിക്കുന്ന ഇ-എച്ച്ആർഎംഎസും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുറത്തിറക്കും.

Posted On: 29 AUG 2024 11:22AM by PIB Thiruvananthpuram



ന്യൂഡൽഹി : 29 ഓഗസ്റ്റ് 2024

പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് (DoPPW) 2024 ജൂലൈ 16-ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പുതിയ ഏകീകൃത - ലളിതവത്കരിച്ച പെൻഷൻ അപേക്ഷാ ഫോം 6-A പുറത്തിറക്കി. 2024 ഡിസംബറിലും അതിനുശേഷവും വിരമിക്കാൻ പോകുന്ന എല്ലാ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കും ഈ ഫോം ഭവിഷ്യ/ഇ-എച്ച്ആർഎംഎസിൽ ലഭ്യമാകും. ഇ-എച്ച്ആർഎംഎസിലുള്ള വിരമിക്കുന്ന ഉദ്യോഗസ്ഥർ ഇ-എച്ച്ആർഎംഎസിലൂടെ (സൂപ്പർ ആനുവേഷൻ കേസുകൾ മാത്രം) ഫോം 6-എ പൂരിപ്പിക്കണം.ഇ-എച്ച്ആർഎംഎസിൽ ഇല്ലാത്ത വിരമിക്കുന്ന ഉദ്യോഗസ്ഥർ ഭവിഷ്യയിൽ ഫോം 6-എ പൂരിപ്പിക്കേണ്ടതുണ്ട്.


ഈ പുതിയ ഫോം ഭവിഷ്യ/ഇ-എച്ച്ആർഎംഎസുമായി സംയോജിപ്പിച്ചിരിക്കുന്നു. ഈ പുതിയ ഫോമും ഭവിഷ്യ/ഇ-എച്ച്ആർഎംഎസുമായുള്ള സംയോജന പ്രക്രിയയും 2024 ഓഗസ്റ്റ് 30-ന് ന്യൂഡൽഹിയിൽ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗിൻ്റെ സാന്നിധ്യത്തിൽ സമാരംഭിക്കും.


ഈ പുതിയ ഫോമിൽ ആകെ 9 ഫോമുകൾ/ഫോർമാറ്റുകൾ ലയിപ്പിച്ചിരിക്കുന്നു. പഴയ ഫോമുകൾ/ഫോർമാറ്റുകളായ ഫോം 6, 8, 4, 3, എ, ഫോർമാറ്റ് 1, ഫോർമാറ്റ് 9, എഫ്എംഎ, സീറോ ഓപ്‌ഷൻ ഫോം എന്നിവയാണ് പുതിയതിൽ ലയിപ്പിച്ചിരിക്കുന്നത്. ഈ മാറ്റം ഉൾപ്പെടുത്തുന്നതിനായി, 2021 ലെ CCS പെൻഷൻ ചട്ടങ്ങളുടെ 53, 57, 58, 59, 60 ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.


ഈ പുതിയ ഫോമും 'ഭവിഷ്യ' പ്രക്രിയയിലെ അനുബന്ധ മാറ്റങ്ങളും, ജീവനക്കാരന് പെൻഷൻ ഫോം സമർപ്പിക്കുന്നത് കേവലം ഒരു ഒപ്പ് മാത്രം മതിയാകുന്ന തരത്തിൽ ലളിതമാക്കുന്നു. അതേ സമയം ഇത്, വിരമിക്കലിന് ശേഷം പെൻഷൻ നൽകി തുടങ്ങുന്നത് വരയുള്ള എല്ലാ പെൻഷൻ പ്രക്രിയകളും ആദ്യന്തം ഡിജിറ്റൽ രൂപത്തിലാക്കുകയും ചെയ്യുന്നു.

 
*******************
 


(Release ID: 2049691) Visitor Counter : 33