വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

കുട്ടികളുടെ സ്‌കൂളുകളിലെ സുരക്ഷയും സംരക്ഷണവും  ഉറപ്പാക്കുന്നതിന് "സ്‌കൂൾ സുരക്ഷയും സംരക്ഷണവും  സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ" നടപ്പിലാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

Posted On: 23 AUG 2024 1:56PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 23 ഓഗസ്റ്റ് 2024

 സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികളുടെ സുരക്ഷയും സംരക്ഷണവും  ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. 2017ലെ റിട്ട് പെറ്റീഷൻ (ക്രിമിനൽ) നമ്പർ 136, 2017ലെ റിട്ട് പെറ്റീഷൻ (സിവിൽ) നമ്പർ 874, സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL)) എന്നിവയുമായി ബന്ധപ്പെട്ട  സുപ്രീം കോടതി ഉത്തരവിന് അനുസൃതമായും , പോക്‌സോ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലും   വിദ്യാർത്ഥികളുടെ സുരക്ഷയും അനുബന്ധ നടപടിക്രമങ്ങളും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിന് , വിദ്യാഭ്യാസ മന്ത്രാലയം 'സ്‌കൂൾ സുരക്ഷയും സംരക്ഷണവും  സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ-2021' വികസിപ്പിച്ചെടുത്തു. ഗവൺമെൻറ് , ഗവണ്മെന്റ് -എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും  കാര്യത്തിൽ സ്‌കൂൾ മാനേജ്‌മെൻ്റിൻ്റെ ഉത്തരവാദിത്തം ഉറപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ   പ്രതിരോധ വിദ്യാഭ്യാസം, വിവിധ പങ്കാളികളുടെ ഉത്തരവാദിത്തം, റിപ്പോർട്ടിംഗ് നടപടിക്രമങ്ങൾ, ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ, പിന്തുണയും കൗൺസിലിംഗും, സുരക്ഷിതമായ അന്തരീക്ഷo  എന്നിവയ്ക്കുള്ള നടപടികളും ഉൾക്കൊള്ളുന്നു . പ്രവേശനക്ഷമത, എല്ലാവരെയും ഉൾക്കൊള്ളൽ, മികച്ച  പഠന ഫലങ്ങൾ എന്നിവയ്ക്ക് ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിർണായകമാണ്.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ 01.10.2021-ന് എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും /  സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ   സ്വയംഭരണ സ്ഥാപനങ്ങൾക്കും  ബന്ധപ്പെട്ട  മന്ത്രാലയങ്ങൾക്കും  വിതരണം ചെയ്തിരുന്നു. കുട്ടികളുടെ സ്‌കൂളുകളിലെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ വിവിധ പങ്കാളികളുടെയും വിവിധ വകുപ്പുകളുടെയും ഉത്തരവാദിത്തത്തെ കുറിച്ച്  മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിക്കുന്നു.സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിർദ്ദിഷ്ട ആവശ്യകതകൾക്കനുസരിച്ച്, ആവശ്യമെങ്കിൽ, ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ കൂട്ടിച്ചേർക്കലുകൾ/മാറ്റങ്ങൾ സംയോജിപ്പിക്കാമെന്നും ഈ മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്യണമെന്നും  സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചിരുന്നു . ഈ മാർഗ്ഗനിർദ്ദേശങ്ങൾ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ  വെബ്സൈറ്റിൽ https://dsel.education.gov.in/sites/default/files/2021-10/guidelines_sss.pdf. അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ഉദ്ദേശ്യം ഇതാണ്:


·  കുട്ടികളുടെ സമഗ്രമായ വികസനത്തിന് സുരക്ഷിതമായ ഒരു സ്കൂൾ അന്തരീക്ഷം  സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ എല്ലാ പങ്കാളികൾക്കിടയിലും ഒരു ധാരണ ഉണ്ടാക്കുക.

·   സുരക്ഷയുടെയും സംരക്ഷണത്തിന്റെയും  വിവിധ വശങ്ങളിൽ, അതായത്, ശാരീരികവും സാമൂഹിക-വൈകാരികവും വൈജ്ഞാനികവും കൂടാതെ  പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും  ഇതിനകം ലഭ്യമായ പ്രവർത്തനങ്ങൾ, നയങ്ങൾ, നടപടിക്രമങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് വ്യത്യസ്ത പങ്കാളികളെ ബോധവാന്മാരാക്കുക.

·  വ്യത്യസ്ത പങ്കാളികളെ ശാക്തീകരിക്കുന്നതിനും ഈ മാർഗ്ഗനിർദ്ദേശം നടപ്പിലാക്കുന്നതിൽ അവരുടെ പങ്കിനെക്കുറിച്ച് വ്യക്തത വരുത്തുന്നതിനും

·  സ്‌കൂളുകളിൽ കുട്ടികളെ  സുരക്ഷിതമായി  സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം   (കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകൽ , സ്‌കൂൾ വാഹനത്തിൽ സ്‌കൂളിൽ പോകാനോ അവരുടെ വീടുകളിലേക്ക് മടങ്ങാനോ ഉൾപ്പെടെയുള്ളവ ) സ്വകാര്യ/അൺ എയ്ഡഡ് സ്‌കൂളുകളിലെ സ്‌കൂൾ മാനേജ്‌മെൻ്റിനും പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും ആയിരിക്കും. കൂടാതെ ഗവൺമെൻറ് /ഗവൺമെൻറ് -എയ്ഡഡ് സ്‌കൂളുകളിൽ ഉത്തരവാദിത്തം  സ്‌കൂൾ മേധാവി/സ്‌കൂൾ മേധാവിയുടെ  ചുമതലയുള്ള വ്യക്തി, അധ്യാപകർ, വിദ്യാഭ്യാസ ഭരണ വിഭാഗം എന്നിവർക്കായിരിക്കും .

·  സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷയുടെയും  സംരക്ഷണത്തിന്റെയും കാര്യത്തിൽ ഏതെങ്കിലും വ്യക്തിയുടെയോ മാനേജ്‌മെൻ്റിൻ്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അശ്രദ്ധയ്‌ക്കെതിരെ 'സഹിഷ്ണുതയില്ലാത്ത നയം  ' ആയിരിക്കും  എന്നത് ഊന്നിപ്പറയുകയാണ്  ഒരു പ്രധാന ലക്ഷ്യം.

 
*******************
 

(Release ID: 2048179) Visitor Counter : 58