രാജ്യരക്ഷാ മന്ത്രാലയം
നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനായി രക്ഷാ മന്ത്രി വാഷിംഗ്ടണിലെത്തി
Posted On:
23 AUG 2024 2:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 23 ഓഗസ്റ്റ് 2024
ഇന്ത്യയ്ക്കും യുഎസും ഒരുമിച്ച് ലോകത്ത് സമാധാനവും സമൃദ്ധിയും സ്ഥിരതയും ഉറപ്പാക്കാൻ കഴിയും. നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനായി 2024 ഓഗസ്റ്റ് 22 ന് വാഷിംഗ്ടണിൽ വിമാനമിറങ്ങിയ ശേഷം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുന്നതിനിടെയാണ് രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ശക്തമായ പങ്കാളികളാകാൻ വിധിക്കപെട്ട ഇന്ത്യയേയും യുഎസിനേയും സ്വാഭാവിക സഖ്യകക്ഷികളായാണ് രക്ഷാ മന്ത്രി വിശേഷിപ്പിച്ചത്. ഈ സഹകരണം തുടർച്ചയായി വളരുകയുമാണ്.
'വസുധൈവ കുടുംബകം' എന്ന ആശയത്തിന് അനുസൃതമായി സത്യസന്ധതയോടും അർപ്പണബോധത്തോടും കൂടി പ്രവർത്തിക്കാൻ യുഎസിലെ ഇന്ത്യൻ സമൂഹത്തോട് ശ്രീ രാജ്നാഥ് സിംഗ് അഭ്യർത്ഥിച്ചു.
ശ്രീ രാജ്‌നാഥ് സിംഗിൻ്റെ വരവിനോട് അനുബന്ധിച്ച്, ഇരുഭാഗത്തുമുള്ള മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ രണ്ട് പ്രധാന കരാറുകളിൽ ഒപ്പുവച്ചു. സെക്യൂരിറ്റി ഓഫ് സപ്ലൈസ് അറേഞ്ച്മെൻ്റ് (SOSA), ലെയ്‌സൺ ഓഫീസർമാരുടെ നിയമനം സംബന്ധിച്ച കരാർ പത്രം എന്നിവയാണ് ആ കരാറകൾ.
അമേരിക്കൻ സന്ദർശന വേളയിൽ, രക്ഷ മന്ത്രി യുഎസ് പ്രതിരോധ സെക്രട്ടറി Mr ലോയ്ഡ് ഓസ്റ്റിനുമായി ഉഭയകക്ഷി ചർച്ച നടത്തും. ദേശീയ സുരക്ഷാകാര്യങ്ങൾക്കായുള്ള യുഎസ് പ്രെസിടെന്റിന്റെ അസിസ്റ്റൻ്റ് Mr ജെയ്ക് സള്ളിവനുമായും അദ്ദേഹം ചർച്ച നടത്തും. യുഎസ് പ്രതിരോധ വ്യവസായവുമായി ശ്രീ രാജ്നാഥ് സിംഗ് ഒരു ഉന്നതതല വട്ടമേശ യോഗത്തിന് നേതൃത്വം നൽകും. ഇപ്പോഴത്തെയും ഭാവിയിലേക്കുമുള്ള പ്രതിരോധ സഹകരണങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വിശാലമാക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
(Release ID: 2048177)
Visitor Counter : 56