പ്രധാനമന്ത്രിയുടെ ഓഫീസ്
'ബില്ലെനിയ'ത്തിൻ്റെ സിഇഒ ഗവൽ ലോപിൻസ്കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
22 AUG 2024 9:22PM by PIB Thiruvananthpuram
പൂനെയിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള പ്രമുഖ പോളിഷ് ഐടി കമ്പനിയായ 'ബില്ലേനിയം' പ്രൈവറ്റ് ലിമിറ്റഡിൻ്റെ സിഇഒ ഗവൽ ലോപിൻസ്കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
അനുകൂലമായ നിക്ഷേപ സാഹചര്യത്തിലൂടെയും 'മേക്ക് ഇൻ ഇന്ത്യ' പരിപാടി വഴിയും ഇന്ത്യ കൈവരിച്ച വളർച്ചയുടെ പടവുകൾ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.'ബില്ലേനിയം' കമ്പനിയുടെ വിപുലീകരണ പദ്ധതികളെക്കുറിച്ച് ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി,നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങി പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ ഇന്ത്യ-പോളണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബിസിനസ് സഹകരണത്തിനുള്ള സുപ്രധാന അവസരങ്ങളെക്കുറിച്ചും പരാമർശിച്ചു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ലോപിൻസ്‌കിക്ക് ഉറപ്പ് നൽകി.
-NS-
(Release ID: 2047889)
Visitor Counter : 44
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada