രാജ്യരക്ഷാ മന്ത്രാലയം
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2024 ഓഗസ്റ്റ് 23 മുതൽ 26 വരെ യുഎസിൽ ഔദ്യോഗിക സന്ദർശനം നടത്തും
Posted On:
21 AUG 2024 10:01AM by PIB Thiruvananthpuram
ന്യൂ ഡൽഹി: 21 ഓഗസ്റ്റ് 2024
യുഎസ് പ്രതിരോധ സെക്രട്ടറി Mr ലോയ്ഡ് ഓസ്റ്റിൻ്റെ ക്ഷണപ്രകാരം രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2024 ഓഗസ്റ്റ് 23 മുതൽ 26 വരെ യുഎസിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശന വേളയിൽ, രക്ഷാ മന്ത്രി സെക്രട്ടറി ഓസ്റ്റിനുമായി ഉഭയകക്ഷി ചർച്ച നടത്തും. ദേശീയ സുരക്ഷാകാര്യങ്ങൾക്കായുള്ള യുഎസ് പ്രെസിടെന്റിന്റെ അസിസ്റ്റൻ്റ് Mr ജെയ്ക് സള്ളിവനുമായും അദ്ദേഹം ചർച്ച നടത്തും.
ഇന്ത്യ-യുഎസ് ബന്ധങ്ങളും വിവിധ തലങ്ങളിലുള്ള പ്രതിരോധ ഇടപെടലുകളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വിശാലമാക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസ് പ്രതിരോധ വ്യവസായവുമായി ശ്രീ രാജ്‌നാഥ് സിംഗ് ഒരു ഉന്നതതല വട്ടമേശ യോഗത്തിന് നേതൃത്വം നൽകും. ഇപ്പോഴത്തെയും ഭാവിയിലേക്കുമുള്ള പ്രതിരോധ സഹകരണങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കും.
**********************************
(Release ID: 2047155)
Visitor Counter : 57