പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റ് നൽകി ആദരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 11 AUG 2024 11:07AM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റ്  ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ അഭിമാനകരമായ ബഹുമതി ഇന്ത്യയും തിമോർ-ലെസ്റ്റും  തമ്മിലുള്ള ആഴത്തിലുള്ള  ബന്ധവും പരസ്പര ബഹുമാനവും എടുത്തുകാണിക്കുന്നു.

പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ട്വീറ്റിൽ കുറിച്ചു: 

"രാഷ്ട്രപതിയെ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് തിമോർ-ലെസ്റ്റ് നൽകി ആദരിക്കുന്നത് നമുക്ക് അഭിമാനകരമായ നിമിഷമാണ് . ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും പരസ്പര ബഹുമാനത്തെയും പ്രതിഫലിപ്പിക്കുന്നു. നിരവധി വർഷങ്ങളായി പൊതുജീവിതത്തിൽ  ശ്രീമതി ദ്രൗപതി മുർമു നൽകിയ മഹത്തായ സംഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണിത്".

 

-NS-

(Release ID: 2044249) Visitor Counter : 43