മന്ത്രിസഭ
2024-25 - 2028-29 സാമ്പത്തിക വര്‍ഷ കാലയളവില്‍ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണ (പിഎംഎവൈ-ജി) നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
Posted On:
09 AUG 2024 10:17PM by PIB Thiruvananthpuram
2024-25 മുതല്‍ 2028-29 വരെയുള്ള സാമ്പത്തിക വര്‍ഷ കാലയളവില്‍ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ (പിഎംഎവൈ-ജി) നടപ്പാക്കുന്നതിനുള്ള ഗ്രാമവികസന വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. സമതല പ്രദേശങ്ങളില്‍ നിലവിലുള്ള യൂണിറ്റ് സഹായമായ 1.20 ലക്ഷം രൂപയും വടക്കുകിഴക്കന്‍ മേഖലാ സംസ്ഥാനങ്ങളിലും മലയോര സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു & കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 1.30 ലക്ഷം രൂപയും രണ്ട് കോടി വീടുകള്‍ കൂടി നിര്‍മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും.
കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്:
ആവാസ്+ (2018) ലിസ്റ്റ് (പുതുക്കിയ ശേഷം) നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണം (പിഎംഎവൈ)യുടെ തുടര്‍ച്ചയ്ക്കായി, 2011-ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിലെ യോഗ്യരായ ബാക്കി കുടുംബങ്ങളെ കൂട്ടിച്ചേര്‍ക്കുകയും, അവര്‍ക്ക് സഹായം നല്‍കിക്കൊണ്ട് സ്ഥിരം കാത്തിരിപ്പ് പട്ടികയില്‍പ്പെട്ടവര്‍ക്ക് 2024 ഏപ്രില്‍ മുതല്‍ 2029 മാര്‍ച്ച് വരെ അടിസ്ഥാന സൗകര്യങ്ങളുള്ള 2 കോടി കെട്ടുറപ്പുള്ള വീടുകളുടെ പരിധി.
2024-25 മുതല്‍ 2028-29 വരെയുള്ള സാമ്പത്തിക വര്‍ഷം 3,06,137 കോടി രൂപ കേന്ദ്ര വിഹിതം 2,05,856 കോടി രൂപയും സംസ്ഥാന വിഹിതം 1,00,281 കോടി രൂപയും ഉള്‍പ്പെടെ.
നിതി ആയോഗ് പിഎംഎവൈ-ജി വിലയിരുത്തിയ ശേഷം 2026 മാര്‍ച്ചിന് ശേഷമുള്ള സ്‌കീമിന്റെ തുടര്‍ച്ചയും ഇഎഫ്സി സ്‌കീമിന്റെ പുനര്‍ വിലയിരുത്തലും.
പരിഷ്‌കരിച്ച ഒഴിവാക്കല്‍ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് യോഗ്യരായ ഗ്രാമീണ കുടുംബങ്ങളെ തിരിച്ചറിയുന്നതിനായി ആവാസ്+ ലിസ്റ്റ് പുതുക്കുന്നു.
ഗുണഭോക്താക്കള്‍ക്കുള്ള സഹായത്തിന്റെ യൂണിറ്റ് ചെലവ്
സമതല പ്രദേശങ്ങളില്‍ 1.20 ലക്ഷം രൂപയും വടക്ക് കിഴക്കന്‍ മേഖല/മലയോര സംസ്ഥാനങ്ങളില്‍ 1.30 ലക്ഷം രൂപയും നിലവിലുള്ള നിരക്കില്‍ തുടരും.
പ്രോഗ്രാം ഫണ്ടുകളുടെ 2% അഡ്മിനിസ്ട്രേറ്റീവ് ഫണ്ടുകള്‍, അഡ്മിനിസ്ട്രേറ്റീവ് ഫണ്ടുകളുടെ വിഭജനം 1.70% ആയി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കാനും 0.30% കേന്ദ്ര തലത്തില്‍ നിലനിര്‍ത്താനും തീരുമാനം.
പിഎംഎവൈ ജിയുടെ മുന്‍ ഘട്ടത്തിലെ അപൂര്‍ണ്ണമായ വീടുകള്‍ 31.03.2024-ന് നിലവിലുള്ള നിരക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും.
പ്രയോജനങ്ങള്‍:
31.03.2024 വരെ പൂര്‍ത്തിയാകാത്ത ബാക്കിയുള്ള 35 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ച് മുന്‍ ഘട്ടത്തിലെ 2.95 കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കും.
ഇപ്പോള്‍, വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന ഭവന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി 2024-2029 സാമ്പത്തിക വര്‍ഷം മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പിഎംഎവൈ-ജിക്ക് കീഴില്‍ രണ്ട് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. രണ്ട് കോടി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നത് ഏകദേശം 10 കോടി വ്യക്തികള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ഭവനരഹിതര്‍ക്കും ജീര്‍ണിച്ച വീടുകളിലും കെട്ടുറപ്പില്ലാത്ത വീടുകളിലും താമസിക്കുന്നവര്‍ക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി നല്ല നിലവാരമുള്ള സുരക്ഷിതവും ഭദ്രവുമായ വീട് നിര്‍മ്മിക്കാന്‍ ഈ അംഗീകാരം സഹായിക്കും. ഇത് ഗുണഭോക്താക്കളുടെ സുരക്ഷിതത്വവും ശുചിത്വവും സാമൂഹികമായ ചേര്‍ത്തുനിര്‍ത്തലും ഉറപ്പാക്കും.
പശ്ചാത്തലം:
ഗ്രാമീണ മേഖലയില്‍ 'എല്ലാവര്‍ക്കും വീട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 2.95 കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് 2016 ഏപ്രില്‍ മുതലുള്ള പ്രാബല്യത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീണം (പിഎംഎവൈ-ജി) തുടങ്ങിയത് 2024 മാര്‍ച്ചോടെ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
NS
(Release ID: 2043965)
Visitor Counter : 78
Read this release in:
Tamil
,
Telugu
,
Assamese
,
English
,
Kannada
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Manipuri
,
Punjabi
,
Gujarati