പ്രധാനമന്ത്രിയുടെ ഓഫീസ്
പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
09 AUG 2024 8:14AM by PIB Thiruvananthpuram
ഫ്രാൻസിലെ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
വരാനിരിക്കുന്ന അസംഖ്യം കായികതാരങ്ങളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനും ഇന്ത്യയുടെ അഭിമാനമുയർത്തുന്നതിനും നീരജ് തുടർന്നും പ്രചോദനമേകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“നീരജ് ചോപ്ര മികവിന്റെ വ്യക്തിത്വമാണ്! അദ്ദേഹം വീണ്ടും വീണ്ടും മിടുക്ക് കാട്ടുന്നു. വീണ്ടുമൊരു ഒളിമ്പിക് വിജയവുമായി അദ്ദേഹം മടങ്ങിവരുന്നതിൽ ഇന്ത്യ ആഹ്ലാദിക്കുന്നു. വെള്ളി മെഡൽ നേട്ടത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന അസംഖ്യം കായികതാരങ്ങളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനും അതു നേടുന്നതിനും നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തുന്നതിനും അദ്ദേഹം പ്രചോദനമേകും. @Neeraj_chopra1”
-NS-
(रिलीज़ आईडी: 2043413)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada