ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പാനും ആധാറും ബന്ധിപ്പിക്കുന്നതിന് മുമ്പ്, ഡിഡക്റ്റിയോ കളക്ടീയോ മരണപ്പെട്ടാൽ, TDS/TCS വ്യവസ്ഥകളിൽ ഇളവ് നൽകാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് CBDT തീരുമാനിച്ചു

Posted On: 07 AUG 2024 2:59PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 07 ആഗസ്റ്റ് 2024


പാനും ആധാറും  ബന്ധിപ്പിക്കുന്നതിന് മുമ്പ്, ഡിഡക്റ്റിയോ കളക്ടീയോ മരണപ്പെട്ടാൽ, TDS/TCS വ്യവസ്ഥകളിൽ ഇളവ് നൽകാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) തീരുമാനിച്ചു.നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ആദായനികുതി നിയമം, 1961 ന് (the ‘Act’) വിധേയമായി 2024-ലെ 8-ാം നമ്പർ സർക്കുലർ 05-08-2024 ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) പുറത്തിറക്കി.

31-05-2024-നോ അതിനുമുമ്പോ, പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യുന്നതിന് മുമ്പ്, ഡിഡക്റ്റിയോ കളക്ടീയോ മരണപ്പെടുന്ന സാഹചര്യത്തിലുള്ള നികുതിദായകരുടെ പരാതികൾ പരിഹരിക്കാൻ, സർക്കുലർ വ്യവസ്ഥ ചെയ്യുന്നു. 31.03.2024 വരെ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് നിയമത്തിലെ 206AA/206CC വകുപ്പ് പ്രകാരം നികുതി  ഡിഡക്റ്റ്  / കളക്ട്  ചെയ്യുന്നതിന് ഡിഡക്റ്റർ / കളക്ടർക്ക്  (deductor/collector) ഒരു ബാധ്യതയും ഉണ്ടാകില്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

നികുതിദായകർക്ക്  ഉയർന്ന TDS/ TCS ഒഴിവാക്കാൻ 31.03.2024 വരെയുള്ള ഇടപാടുകൾക്ക് പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യുന്നതിനുള്ള തീയതി 31-05-2024 വരെ നീട്ടി CBDT 23-04-2024 പുറപ്പെടുവിച്ച  2024 ലെ 6-ാം നമ്പർ സർക്കുലറിൻ്റെ തുടർച്ചയാണിത്. CBDT 23.04.2024 ന്   പുറപ്പെടുവിച്ച  2024 ലെ 6-ാം നമ്പർ സർക്കുലറും 05.08.2024 ന്  പുറപ്പെടുവിച്ച നമ്പർ 08-ഉം സർക്കുലറും www.incometaxindia.gov.in-ൽ ലഭ്യമാണ്.
 
 
 

(Release ID: 2042668) Visitor Counter : 69