പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശിലെ സാഗറിൽ  മതിൽ ഇടിഞ്ഞുവീണുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി, സഹായധനം  പ്രഖ്യാപിച്ചു

Posted On: 04 AUG 2024 6:47PM by PIB Thiruvananthpuram

 ന്യൂ ഡൽഹി : 04 ഓഗസ്റ്റ്  2024 

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ച ദൗർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി  ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ  ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 2 ലക്ഷം രൂപവീതം ധനസഹായവും ശ്രീ മോദി പ്രഖ്യാപിച്ചു .മരിച്ച കുട്ടികളുടെ ദുഃഖിതരായ കുടുംബങ്ങൾക്കായി അദ്ദേഹം പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് :

"മധ്യപ്രദേശിലെ സാഗറിലുണ്ടായ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ  PMNRF-ൽ നിന്ന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  നൽകും."

"മധ്യപ്രദേശിലെ സാഗറിൽ  മതിൽ തകർന്ന സംഭവം ഹൃദയഭേദകമാണ്. ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ ദുഃഖിതരായ കുടുംബങ്ങൾക്ക് എൻ്റെ അനുശോചനം അറിയിക്കുന്നു . ഈ വേദന താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. ഇതോടൊപ്പം,പരിക്കേറ്റവരെല്ലാം എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു" പ്രധാനമന്ത്രി.

 

The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the mishap in Sagar, Madhya Pradesh. The injured would be given Rs. 50,000. https://t.co/h3dkZh5Lrp

— PMO India (@PMOIndia) August 4, 2024

 

***

NS 


(Release ID: 2041319) Visitor Counter : 38