ധനകാര്യ മന്ത്രാലയം

പ്രായപൂർത്തിയാകാത്തവർക്കായി പുതിയ പെൻഷൻ പദ്ധതി ‘വാത്സല്യ’ പ്രഖ്യാപിച്ചു; മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സംഭാവനയോടെയാണ് പദ്ധതി

Posted On: 23 JUL 2024 12:47PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 23, 2024  

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിൽ പ്രായപൂർത്തിയാകാത്തവർക്കായി 'വാത്സല്യ' എന്ന പേരിൽ ഒരു പുതിയ പെൻഷൻ പദ്ധതി നിർദ്ദേശിച്ചു. മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സംഭാവനയോടെയുള്ള ഒരു പങ്കാളിത്ത പെൻഷൻ പദ്ധതി ആയിരിക്കും ഇത്. പ്രായപൂർത്തിയാകുമ്പോൾ, പ്ലാൻ തടസ്സമില്ലാതെ ഒരു സാധാരണ എൻപിഎസ് അക്കൗണ്ടാക്കി മാറ്റാം.

എൻപിഎസ് അവലോകന സമിതിയുടെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതി കൈവരിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്കായുള്ള ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ നാഷണൽ കൗൺസിലിൻ്റെ സ്റ്റാഫ് ക്രിയാത്മകമായ സമീപനം സ്വീകരിച്ചതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. സാധാരണ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക വിവേകം നിലനിർത്തിക്കൊണ്ട് പ്രസക്തമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിനുള്ള ഒരു സംവിധാനം  വികസിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

*****



(Release ID: 2036010) Visitor Counter : 18