ധനകാര്യ മന്ത്രാലയം

വരുന്ന 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ 5 മടങ്ങായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു

Posted On: 23 JUL 2024 12:53PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 23, 2024  

സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൻ്റെയും ഡിജിറ്റലൈസേഷൻ ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായി ഇനിപ്പറയുന്ന നടപടികൾ 2024-2025 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്രധനമന്ത്രി  ഇന്ന് പാർലമെൻ്റിൽ  പ്രഖ്യാപിച്ചു:

 

കഴിഞ്ഞ ആറ് വർഷത്തിനിടെ ആഭ്യന്തര ഉത്പാദനത്തിൽ മൂന്നിരട്ടി വർധനയും മൊബൈൽ ഫോണുകളുടെ കയറ്റുമതിയിൽ 100 മടങ്ങ് കുതിച്ചുചാട്ടവും ഉണ്ടായതായി ധനമന്ത്രി പറഞ്ഞു. മൊബൈൽ ഫോൺ, മൊബൈൽ പിസിബിഎ, മൊബൈൽ ചാർജർ എന്നിവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ നിർദേശിക്കുന്നു.

 

ആഭ്യന്തര ഇലക്‌ട്രോണിക്‌സ് വ്യവസായത്തിൽ മൂല്യവർദ്ധനവ് മെച്ചപ്പെടുത്തുന്നതിന് റെസിസ്റ്ററുകൾ നിർമ്മിക്കുന്നതിനുള്ള ഓക്‌സിജൻ രഹിത കോപ്പറിൻ്റെ കസ്റ്റംസ് തീരുവ നിബന്ധനകൾക്ക് വിധേയമായി നീക്കം ചെയ്യാനും കണക്ടറുകൾ നിർമ്മിക്കുന്നതിനുള്ള ചില ഭാഗങ്ങൾക്ക് തീരുവ  ഒഴിവാക്കാനും നിർദ്ദേശിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

 

ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്, നിർദ്ദിഷ്ട ടെലികോം ഉപകരണങ്ങളുടെ പിസിബിഎയുടെ കസ്റ്റംസ് തീരുവ 10 ൽ നിന്ന് 15 ശതമാനമായി ഉയർത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.

 

ഉത്പാദനക്ഷമത, ബിസിനസ് അവസരങ്ങൾ, സ്വകാര്യ മേഖലയുടെ നവീകരണം എന്നിവയ്ക്കായി ജനസംഖ്യാധിഷ്ഠിത ഡിപിഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിക്കുന്നു. ക്രെഡിറ്റ്, ഇ-കൊമേഴ്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, നിയമവും നീതിയും, ലോജിസ്റ്റിക്‌സ്, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സേവന വിതരണം, നഗര ഭരണം എന്നീ മേഖലകളിലാണ് ഇവ ആസൂത്രണം ചെയ്തിരിക്കുന്നത്.

 

അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 5 മടങ്ങ് വർദ്ധിപ്പിക്കുന്നതിന് തുടർച്ചയായി ഊന്നൽ നൽകിക്കൊണ്ട്,1000 കോടി രൂപയുടെ  വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സ്ഥാപിക്കും.

SKY

*******



(Release ID: 2035947) Visitor Counter : 12