ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കാര്‍ഷിക മേഖലയുടെ മൊത്ത മൂലധന രൂപീകരണം (ജിസിഎഫ്) 2022-23ല്‍ 19.04 ശതമാനം വളർച്ച ​കൈവരിക്കും: സാമ്പത്തിക സര്‍വേ


കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക നിക്ഷേപം കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്

കാര്‍ഷിക മേഖലയ്ക്ക് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നത് സ്ഥാപനേതര വായ്പയുടെ വിഹിതം 1950-ലെ 90 ശതമാനത്തില്‍ നിന്ന് 2021-22-ല്‍ 23.40 ശതമാനമായി കുറയ്ക്കാന്‍ സഹായിച്ചു.

കുടിയാന്‍ കര്‍ഷകര്‍ക്ക് അവശ്യ വായ്പാ സ്രോതസ്സായി സംയുക്ത ഉത്തരവാദിത്വ സംഘങ്ങൾ (ജെഎല്‍ജിഎസ്) ഉയര്‍ന്നുവന്നു

Posted On: 22 JUL 2024 3:01PM by PIB Thiruvananthpuram

2023-24 സാമ്പത്തിക സര്‍വേ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയുടെ മൊത്ത മൂലധന രൂപീകരണവും (ജിസിഎഫ്) മൊത്ത മൂല്യവര്‍ദ്ധിത (ജിവിഎ) ശതമാനത്തില്‍ കാര്‍ഷിക, അനുബന്ധ മേഖലകളിലെ ജിസിഎഫിന്റെ വിഹിതവും ക്രമാനുഗതമായി വളരുന്നതായി സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു, പ്രധാനമായും പൊതുനിക്ഷേപം വര്‍ധിച്ചതാണ് ഇതിന് കാരണം. കാര്‍ഷിക മേഖലയിലെ ജിസിഎഫ് 2022-23 ല്‍ 19.04 ശതമാനം വളര്‍ച്ച നേടി, ജിവിഎയുടെ ശതമാനമെന്ന നിലയില്‍ ജിസിഎഫ് 2021-22 ലെ 17.7 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 19.9 ശതമാനമായി ഉയര്‍ന്നു. ഇത് കാര്‍ഷിക മേഖലയിലെ നിക്ഷേപത്തിന്റെ വര്‍ധന സൂചിപ്പിക്കുന്നു. 2016-17 മുതല്‍ 2022-23 വരെയുള്ള ജിസിഎഫിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച 9.70 ശതമാനമാണ്. ജിസിഎഫില്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയുണ്ടെങ്കിലും, പ്രത്യേകിച്ച് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ പശ്ചാത്തലത്തില്‍, കാര്‍ഷിക നിക്ഷേപം കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു, 2016-17 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് കാര്‍ഷിക മേഖലയില്‍ വരുമാനം 10.4 ശതമാനം വാര്‍ഷിക നിരക്കില്‍ വളരേണ്ടതുണ്ടെന്ന് ഡിഎഫ്‌ഐ 2016 റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിന് കാര്‍ഷിക നിക്ഷേപത്തില്‍ 12.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് ആവശ്യമാണ്.

 

സ്ഥാപനേതര വായ്പയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സമയബന്ധിതവും ചെലവ് കുറഞ്ഞതും മതിയായതുമായ വായ്പ നല്‍കുകയുമാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണന. ഈ നടപടികള്‍ സ്ഥാപനേതര വായ്പയുടെ വിഹിതം 1950-ല്‍ 90 ശതമാനത്തില്‍ നിന്ന് 2021-22-ല്‍ 23.40 ശതമാനമായി കുറച്ചു. 2024 ജനുവരി 31 ലെ കണക്കനുസരിച്ച്, കാര്‍ഷിക മേഖലയ്ക്ക് വിതരണം ചെയ്ത മൊത്തം വായ്പ 22.84 ലക്ഷം കോടി രൂപയാണ്. 13.67 ലക്ഷം കോടി രൂപ വിള വായ്പകള്‍ക്കും (ഹ്രസ്വകാല) 9.17 ലക്ഷം കോടി രൂപ കാലാവധി വായ്പകള്‍ക്കും അനുവദിച്ചു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി):

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) കാര്‍ഷിക വായ്പാ ലഭ്യത കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും 2024 ജനുവരി 31 വരെ ബാങ്കുകള്‍ 9.4 ലക്ഷം കോടി രൂപ പരിധിയില്‍ 7.5 കോടി കെസിസി നല്‍കിയെന്നും സാമ്പത്തിക സര്‍വേ പറയുന്നു. കൂടുതല്‍ നടപടിയെന്ന നിലയില്‍, 2018-19 ലെ മത്സ്യബന്ധന, മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കെസിസി വിപുലീകരിച്ചു, കൂടാതെ ഈട് രഹിത വായ്പകളുടെ പരിധി 1.6 ലക്ഷമായി ഉയര്‍ത്തി. വായ്പയെടുക്കുന്നവര്‍, പാല്‍ സഹകരണസംഘം, ബാങ്കുകള്‍ എന്നിവയ്ക്കിടയിലുള്ള ത്രികക്ഷി കരാറിന്റെ (ടിപിഎ) കാര്യത്തില്‍, ഈട് രഹിത വായ്പ 3 ലക്ഷം രൂപയായി ഉയരും. 2024 മാര്‍ച്ച് 31 വരെ മത്സ്യബന്ധന, മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി യഥാക്രമം 3.49 ലക്ഷം കെസിസിയും 34.5 ലക്ഷം കെസിസിയും നല്‍കി. കുടിയാന്‍ കര്‍ഷകര്‍ക്ക് അവശ്യ വായ്പാ സ്രോതസ്സായി സംയുക്ത ഉത്തരവാദിത്വ സംഘങ്ങൾ (ജെഎല്‍ജി) മാറിയിട്ടുണ്ടെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജെഎല്‍ജി അക്കൗണ്ടുകള്‍ 43.76 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വളര്‍ന്നു. കുടിയാന്‍ കര്‍ഷകരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സുപ്രധാന സ്രോതസ്സായി ഇത് ഉയര്‍ന്നുവരുന്നു.

കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍:

2024 ഏപ്രില്‍ 30 വരെ 4570 കോടി രൂപ സബ്‌സിഡിയായി നല്‍കി 48357 പദ്ധതികള്‍ സംഭരണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുവദിച്ചതായും 2084 കോടി രൂപ സബ്‌സിഡിയായി അനുവദിച്ച് 20878 മറ്റ് പദ്ധതികളും പുരോഗമിക്കുകയാണെന്നും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ഫാം ഗേറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനും സ്വകാര്യ മേഖലയെ കൂടുതല്‍ സജീവമായി ഉള്‍പ്പെടുത്തുന്നതിനുമായി, 2032-33 സാമ്പത്തിക വര്‍ഷം വരെ നീളുന്ന പിന്തുണയോടെ 2020-21 സാമ്പത്തിക വര്‍ഷത്തിനും 2025-26 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ വിതരണം ചെയ്യുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ധനസഹായ സൗകര്യത്തോടെ കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്) ആരംഭിച്ചു.

വിളവെടുപ്പിന് ശേഷമുള്ള നിര്‍വ്വഹണത്തിനും സാമൂഹ്യ കൃഷി പദ്ധതികള്‍ക്കും കാര്‍ഷിക അടിസ്ഥാനസൗകര്യനിധി (എഐഎഫ്) ഇടത്തരം വായ്പാ ധനസഹായം നല്‍കുന്നുവെന്നും പലിശ ഇളവും വായ്പ ഉറപ്പ് പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സാമ്പത്തിക സര്‍വേ പറയുന്നു. 2024 ജൂലൈ 5 വരെ, 17196 ഇഷ്ടാനുസൃത  നിയമന കേന്ദ്രങ്ങള്‍, 14868 പ്രാഥമിക സംസ്കരണ യൂണിറ്റുകള്‍, 13165 സംഭരണകേന്ദ്രങ്ങള്‍, 2942 തരംതിരിക്കൽ-വർഗീകരിക്കൽ യൂണിറ്റുകള്‍, 1792 ശീതസംഭരണ പദ്ധതികൾ, 18981 മറ്റ് പദ്ധതികള്‍ എന്നിവയെ പിന്തുണച്ച് എഐഎഫ് 73194 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.

കൂടാതെ, വേഗം കേടുവരുന്ന ഉല്‍പന്നങ്ങൾ പാഴായിപ്പോകുന്നതു കുറയ്ക്കുന്നതിനും ഭക്ഷണത്തിന്റെ സംഭരണകാലാവധി വര്‍ധിപ്പിക്കുന്നതിനുമായി കൃഷിയിടം മുതല്‍ ചില്ലറ വില്‍പ്പന വരെ കാര്യക്ഷമമായ വിതരണ ശൃംഖല നേതൃത്വം നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി കിസാന്‍ സമ്പദ യോജന (പിഎംകെഎസ് വൈ) സാമ്പത്തിക സഹായം വഴി വായ്പാബന്ധിത സാമ്പത്തിക സഹായം അവതരിപ്പിച്ചു. പി.എം.കെ.എസ്.വൈ.ക്ക് കീഴില്‍ 2024 മാര്‍ച്ച് അവസാനം വരെ 1044 പദ്ധതികള്‍ പൂര്‍ത്തിയാക്കി. 32,780 കോടി രൂപയും 9300 കോടി രൂപയുടെ സബ്സിഡിയും അടങ്ങുന്ന മൊത്തം 1685 പദ്ധതികള്‍ക്ക് 2024 മാര്‍ച്ച് അവസാനം വരെ അംഗീകാരം നല്‍കി.

--NS--
 


(Release ID: 2035450) Visitor Counter : 68