ധനകാര്യ മന്ത്രാലയം

ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഇടയിലും ഇന്ത്യയുടെ വിദേശ മേഖല പുനരുജ്ജീവനത്തിന്റെ പാതയിൽ



മൊത്തത്തിലുള്ള വ്യാപാര കമ്മി 2023 സാമ്പത്തിക വർഷത്തിലെ 121.6 ബില്യണിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 78.1 ബില്യൺ ഡോളറായി കുറഞ്ഞു 

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി 

ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങളുടെ കയറ്റുമതിയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ 

ആഗോള മൂല്യ ശൃംഖലകളിലെ ഇന്ത്യയുടെ വിഹിതം – മൊത്ത വ്യാപാരവുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ 2019 ലെ 35.1 ശതമാനത്തിൽ നിന്ന് 2022 ൽ 40.3 ശതമാനമായി ഉയർന്നു 

ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് പ്രകടന സൂചിക മെച്ചപ്പെട്ടു 

ചരക്കുകളുടെ ഇറക്കുമതിയിലെ മ‌ിതത്വവും കയറ്റുമതി സേവനങ്ങളിലെ വളർച്ചയും കാരണം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സി എ ഡി) മെച്ചപ്പെട്ടു 

പണം അയക്കൽ 2023 ൽ 120 ബില്യൺ ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടു 

ഇന്ത്യയിലേക്കുള്ള പണം​ അയയ്ക്കൽ 2024 ൽ 3.7 ശതമാനം ‌ഉയർന്ന് 124 ബില്യൺ ഡോളർ വരെ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 

വിപണിയിലെ ഉയർന്നു വരുന്ന തുല്യ ശക്തികൾക്ക് ഇടയിൽ ഏറ്റവും ഉയർന്ന നിക്ഷേപ പ്രവാഹം ലഭ

Posted On: 22 JUL 2024 3:07PM by PIB Thiruvananthpuram

സേവന കയറ്റുമതി മികച്ച പ്രകടനം തുടരുന്നതിനാൽ ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്ക് ഇടയിലും ഇന്ത്യയുടെ വ‌‌ിദേശ മേഖല ശക്തമായി നിലകൊണ്ടു. മൊത്തത്തിലുള്ള വ്യാപാര കമ്മി 2023 സാമ്പത്തിക വർഷത്തിൽ 121.6 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 78.1 ബില്യൺ ഡോളറായി കുറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്നു സഭയിൽ അവതരിപ്പിച്ച 2023-24 സാമ്പത്തിക സർവേയിലാണ് ഇക്കാര്യം പറയുന്നത്.

സേവന വ്യാപാരം

 

ലോക സേവന കയറ്റുമതിയിൽ ഇന്ത്യയുടെ സേവന കയറ്റുമതിയുടെ പങ്ക് 1993 ലെ 0.5 ശതമാനത്തിൽ നിന്ന് 2022 ൽ 4.3 ശതമാനമായി ഉയർന്നുവെന്ന് സാമ്പത്തിക സർവേ എടുത്തു കാട്ടുന്നു. 2001 ൽ 24-ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ഏഴാമത്തെ രാജ്യമാണ്.

 

സേവന കയറ്റുമതിയിൽ, സോഫ്റ്റ്‌വെയർ / ഐടി സേവനങ്ങൾ, ബിസിനസ് സേവനങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിച്ചു. ആഗോള ശേഷി കേന്ദ്രങ്ങളുടെ (ജി സി സി) കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതാണ് ഇതിനു പിന്തുണ നൽകിയത്. ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ ലോകത്ത് 2-ാം സ്ഥാനത്താണ്. വ്യക്തിഗത, സാംസ്കാരിക, വിനോദ സേവന കയറ്റുമതിയിൽ 6-ാം സ്ഥാനത്തും മറ്റ് വ്യാവസായിക സേവന കയറ്റുമതിയിൽ എട്ടാം സ്ഥാനത്തുമാണ് ഇന്ത്യ.

 

ആഗോള ശേഷി കേന്ദ്രങ്ങളിലെ (ജി സി സി) വളർച്ച സേവന ബി ഒ പിയിൽ പ്രതിഫലിക്കുന്നു. 26 % വിഹിതവുമായി 2024 സാമ്പത്തിക വർഷത്തിൽ സേവന കയറ്റുമതിയിൽ ‘മറ്റ് ബിസിനസ്സ് സേവനങ്ങൾ’ രണ്ടാം സ്ഥാനത്താണ്. 2012 ൽ, ഏകദേശം 760 ജി സി സി -കൾ ഇന്ത്യക്കു പുറത്ത് പ്രവർത്തിച്ചിരുന്നു. 2023 മാർച്ച് വരെ ഇന്ത്യയിൽ 1,600-ലധികം ജി സി സി -കൾ ഉണ്ട്.

 

ചരക്കു വ്യാപാരം

 

കയറ്റുമതി 776 ബില്യൺ ഡോളറും ഇറക്കുമതി 898 ബില്യൺ ഡോളറുമായി 2023 സാമ്പത്തിക വർഷത്തിൽ ആഗോള ആവശ്യകത കുറഞ്ഞിട്ടും ചരക്കു വ്യാപാരത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ച വച്ചു. ഇതോടെ, ചരക്ക് വ്യാപാര കമ്മി മുൻ വർഷത്തെ 264.9 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 238.3 ബില്യൺ ഡോളറായി കുറഞ്ഞു.

 

ഇന്ത്യയുടെ പ്രധാന കയറ്റുമതി പങ്കാളികളിൽ മാന്ദ്യം സംഭവിച്ചു. (പ്രത്യേകിച്ച് യൂറോപ്യൻ യൂണിയൻ, 2024 ലെ 3.6 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023 ൽ 0.6 ശതമാനം മാത്രമാണ് യഥാർത്ഥ ജിഡിപി വളർച്ച നേടിയത്). കൂടാതെ, വർധിച്ചു വരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനു വേണ്ട‌ി പല രാജ്യങ്ങളും നടത്തിയ പണമിടപാട് കർശനമാക്കലിന്റെ പിന്നാമ്പുറ ആഘാതവും ഉണ്ടായി.

2023 ലെ പ്രതികൂല വ്യാപാര അന്തരീക്ഷം ഈ വർഷവും അടുത്ത വർഷവും അൽപ്പം ലഘൂകരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇത് 2024, 2025 വർഷങ്ങളിൽ ചരക്ക് വ്യാപാരം വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ലോക ചരക്ക് വ്യാപാര അളവ് 2024 ലും 2025 ലും യഥാക്രമം 2.6 ശതമാനവും 3.3 ശതമാനവും വളരുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം ചെയ്യുന്ന സാമഗ്രികൾക്കു വേണ്ടിയുള്ള ആവശ്യകത വീണ്ടും ഉയരുന്നു.

എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ഇന്ത്യയുടെ കയറ്റുമതി 2024 സാമ്പത്തിക വർഷത്തിൽ വർദ്ധിച്ചു. ലോക ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് മെച്ചപ്പെട്ടു. ഡ്രഗ്‌സ്, ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ ഇന്ത്യ ശക്തമായ ചുവട് ഉറപ്പിച്ചു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ താരതമ്യേന ശക്തമായ വളർച്ച കാരണം ഉയർന്ന ആഭ്യന്തര ആവശ്യകത ഉണ്ടായിരുന്നിട്ടും, ചരക്ക് ഇറക്കുമതി 2024 സാമ്പത്തിക വർഷത്തിൽ 5.7 ശതമാനം ചുരുങ്ങി, 2023 സാമ്പത്തിക വർഷത്തിലെ 716 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 675.4 ബില്യൺ ഡോളറായി. വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളിലോ സാങ്കേതിക നവീകരണത്തിലോ നിക്ഷേപം നടത്താൻ സാധ്യതയുള്ള ഉൽപ്പാദന പ്രക്രിയകളിൽ ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ, ഉപകരണങ്ങൾ, മറ്റ് ഈടുള്ള വസ്തുക്കൾ എന്നിവയുടെ ഉയർന്ന ആവശ്യകത സൂചിപ്പിക്കുന്നതിനാൽ മൂലധന വസ്തുക്കളുടെ ഇറക്കുമതി വർദ്ധിച്ചു. ചരക്ക് ഇറക്കുമതിയിൽ ഉപഭോക്തൃ വസ്തുക്കളുടെ വിഹിതത്തിലെ നേരിയ വർദ്ധന, നേരിട്ടുള്ള ഉപഭോഗത്തിനായുള്ള പൂർത്തീകരിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ സ്ഥിരതയുള്ളതും എന്നാൽ പരിമിതവുമായ വർദ്ധന പ്രതിഫലിപ്പിക്കുന്നു.

പ്രതിരോധം, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, സ്‌മാർട്ട്‌ ഫോണുകൾ തുടങ്ങിയ മേഖലകളിലെ ഉൽപന്ന- നിർദ്ദിഷ്ട കയറ്റുമതിയിൽ ഗവൺമെന്റ് സ്വീകരിച്ച ലക്ഷ്യബോധവും നടപടികളുടെ ഒരു പരമ്പരയും ശക്തമായ വളർച്ച കാണിക്കുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ വിഹിതം 2019 സാമ്പത്തിക വർഷത്തിൽ 2.7 ശതമാനത്തിൽ നിന്ന് 2024 ൽ 6.7 ശതമാനമായി ഉയർന്നു. ഇതിലൂടെ ആഗോള ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ ഇന്ത്യ 2018 ലെ 28-ാം സ്ഥാനത്ത് നിന്ന് 2022 ൽ 24-ാം സ്ഥാനത്തെത്തി.

കയറ്റുമതി വിപുലീകരിക്കുന്നതിനുള്ള നടപടികൾ

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതിനും ഗവണ്മെന്റ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കയറ്റുമതി ലക്ഷ്യങ്ങൾ നിശ്ചയിക്കുക, അവയുടെ നിരീക്ഷണം, കയറ്റുമതി വായ്പ ഇൻഷുറൻസ് സേവനങ്ങൾ നൽകുക, സൂക്ഷ്മ – ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് (എം എസ് എം ഇ) താങ്ങാനാകുന്നതും മതിയായതുമായ കയറ്റുമതി വായ്പ നൽകാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള നടപടികൾ പുതിയ വിപണികൾ കണ്ടെത്താനും നിലവിലുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിതമായി വൈവിധ്യവത്കരിക്കാനും അവരെ പ്രാപ്തരാക്കുന്നു.

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിനുമായി, ഗവൺമെന്റ് യഥാക്രമം 2021 ഒക്‌ടോബറിലും 2022 സെപ്‌റ്റംബറിലും പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയും ദേശീയ ലോജിസ്റ്റിക്‌സ് നയവും (എൻ എൽ പി) ആരംഭിച്ചു. ഏകീകൃത ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം (യു എൽ ഐ പി), ലോജിസ്റ്റിക്സ് ഡാറ്റാ ബാങ്ക് തുടങ്ങിയ ഡിജിറ്റൽ പരിഷ്കാരങ്ങൾ ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിനുള്ള അധിക നടപടികളാണ്.

റെയിൽവേ ട്രാക്ക് വൈദ്യുതീകരണം, ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എൽ പി എ ഐ) റിലീസ് സമയം കുറയ്ക്കൽ, തുറമുഖവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സിനായി എൻ എൽ പി മറൈൻ ലോഞ്ച് തുടങ്ങിയ സംരംഭങ്ങളും ഏറ്റെടുത്തു. എൻ എൽ പി ആരംഭിച്ചതുമുതൽ, 614-ലധികം വ്യവസായ സ്ഥാപനങ്ങൾ യു എൽ ഐ പി - യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 106 സ്വകാര്യ കമ്പനികൾ വെളിപ്പെടുത്താത്ത കരാറുകളിൽ (എൻ ഡി എ-കൾ) ഒപ്പുവച്ചു, 142 കമ്പനികൾ 382 ഉപയോഗ കേസുകൾ യു എൽ ഐ പി - യിൽ ഹോസ്റ്റ് ചെയ്യുന്നതിനായി സമർപ്പിച്ചു. സെപ്റ്റംബർ 2023 വരെ 57 അപേക്ഷകൾ തത്സമയം നൽകുകയും ചെയ്തു.

സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ കഴിയുന്ന, തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും പ്രവചനാത്മകവും വിവേചനങ്ങളില്ലാത്തതും പരസ്പര പ്രയോജനകരവുമായ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് സർവേ സൂചിപ്പിക്കുന്നു. ഡബ്ല്യു ടി ഒ - യുടെ കാതലായ ഈ സവിശേഷതകളുള്ള ഒരു നിയമാധിഷ്ഠിത അന്താരാഷ്ട്ര വ്യാപാര സംവിധാനത്തിനായി ഇന്ത്യ വാദിക്കുന്നു. ഈ മനോഭാവം ഉൾക്കൊണ്ട്, സ്വതന്ത്ര വ്യാപാര കരാറുകളെ (എഫ് ടി എ) വ്യാപാര ഉദാരവൽക്കരണത്തിന്റെ സങ്കേതമായും ഡബ്ല്യു ടി ഒ - യ്ക്ക് കീഴിലുള്ള ബഹുമുഖ വ്യാപാര വ്യവസ്ഥയുടെ പൂരകമായും ഇന്ത്യ കണക്കാക്കുന്നു. അതനുസരിച്ച്, രാജ്യം അതിന്റെ എല്ലാ വ്യാപാര പങ്കാളികളുമായും / ബ്ലോക്കുകളുമായും അതിന്റെ കയറ്റുമതി വിപണി വിപുലീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു, അതേസമയം അവശ്യ ഇറക്കുമതികൾക്ക് ചെലവ് മത്സരാധിഷ്ഠിതമാക്കി ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനുള്ള മികച്ച നിബന്ധനകൾ ഉറപ്പാക്കുന്നു.

മൊത്ത വ്യാപാരത്തിലെ ജി വി സി - യുമായി ബന്ധപ്പെട്ട വ്യാപാരത്തിന്റെ വിഹിതം 2019 ലെ 35.1 ശതമാനത്തിൽ നിന്ന് 2022 ൽ 40.3 ശതമാനമായി ഉയർന്നതോടെ, ആഗോള മൂല്യ ശൃംഖലയിൽ (ജി വി സി) ഇന്ത്യ മുന്നേറുകയാണെന്ന് സാമ്പത്തിക സർവേ എടുത്തു പറഞ്ഞു. ജി വി സി പങ്കാളിത്തത്തിലെ പുരോഗതി, ശുദ്ധമായ പിന്നാക്ക ജി വി സി പങ്കാളിത്തം വർദ്ധിക്കുന്നതിലും പ്രതിഫലിക്കുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള വർഷങ്ങളിൽ കണ്ട മന്ദതയ്ക്ക് ശേഷം, പി എൽ ഐ, കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകൾ (Districts as Exports Hub – ഡി ഇ എച്ച്) തുടങ്ങിയ പദ്ധതികളിലൂടെ നൽകുന്ന പ്രോത്സാഹനങ്ങളുടെ പിൻബലത്തിൽ ഇന്ത്യയുടെ ജി വി സി പങ്കാളിത്തം വീണ്ടും ഉയർന്നു തുടങ്ങിയതായി സർവേ കൂട്ടിച്ചേർത്തു. ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വാഹനങ്ങൾ, ഘടകങ്ങൾ, മൂലധന വസ്തുക്കൾ, സെമി കണ്ടക്ടർ നിർമാണം എന്നിവയിൽ വിദേശ കമ്പനികളുടെ നിക്ഷേപം വർധിച്ചത് ഇന്ത്യയുടെ മെച്ചപ്പെട്ട ആഗോള വിതരണ ശൃംഖല പങ്കാളിത്തത്തിന്റെ തെളിവ് ആണെന്നും സർവേ പറയുന്നു.

കറന്റ് അക്കൗണ്ട് നീക്കിയിരിപ്പ്

ചരക്ക് വ്യാപാര കമ്മിയിലെ ഇടിവ്, വർദ്ധിച്ചു വരുന്ന അറ്റ ​​സേവന കയറ്റുമതി, പണം അടയ്ക്കലിലെ വർദ്ധന എന്നിവ കാരണം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സി എ ഡി) മുൻ വർഷത്തെ 67 ബില്യൺ ഡോളറിൽ നിന്ന് (ജി ഡി പി - യുടെ 2 ശതമാനം) 2024 സാമ്പത്തിക വർഷത്തിൽ 23.2 ബില്യൺ ഡോളറായി (ജി ഡി പി - യുടെ 0.7 ശതമാനം) ചുരുങ്ങിയതായി സാമ്പത്തിക സർവേ എടുത്തു കാട്ടുന്നു.

സോഫ്റ്റ്‌വെയർ, ട്രാവൽ, ബിസിനസ് സേവനങ്ങൾ എന്നിവയുടെ വർദ്ധിച്ചു വരുന്ന കയറ്റുമതി കാരണം അറ്റ സേവന വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 143.3 ബില്യൺ ഡോളറിൽ നിന്ന് 162.8 ബില്യൺ ഡോളറായി ഉയർന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ പണമയച്ചത് 2024 സാമ്പത്തിക വർഷത്തിൽ 106.6 ബില്യൺ ഡോളറാണ്. മുൻ വർഷം ഇത് 101.8 ബില്യൺ ഡോളറായിരുന്നു.

ഇന്ത്യയിലേക്കുള്ള പണം അയയ്ക്കൽ 2024 ൽ 3.7 ശതമാനം വർധിച്ച് 124 ബില്യൺ ഡോളറാകുമെന്നും 2025 ൽ 4 ശതമാനം വർധിച്ച് 129 ബില്യൺ ഡോളറാകുമെന്നും സർവേ പ്രവചിക്കുന്നു.

 

 

മൂലധന അക്കൗണ്ട് നീക്കിയിരിപ്പ്

സി എ ഡി - ക്ക് ധനസഹായം നൽകുന്ന സ്ഥിരമായ മൂലധന പ്രവാഹത്തിന് ഊന്നൽ നൽകുന്ന സർവേ, 2024 സാമ്പത്തിക വർഷത്തിൽ, അറ്റ ​​മൂലധന പ്രവാഹം മുൻ വർഷത്തെ 58.9 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 86.3 ബില്യൺ ഡോളറായി ഉയർന്നു.

ശക്തമായ സാമ്പത്തിക വളർച്ച, സുസ്ഥിരമായ വ്യാവസായിക അന്തരീക്ഷം, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കൽ എന്നിവയുടെ പിന്തുണയോടെ 2024 സാമ്പത്തിക വർഷം 44.1 ബില്യൺ ഡോളറിന്റെ ലാഭകരമായ അറ്റ ​​വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ (എഫ് പി ഐ) പ്രവാഹത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചതായി സർവേ വ്യക്തമാക്കി.

സാമ്പത്തിക സേവനങ്ങൾ, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ, ആരോഗ്യ സംരക്ഷണം, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 2024 സാമ്പത്തിക വർഷത്തിൽ ഓഹരി നിക്ഷേപം ആകർഷിക്കുന്ന പ്രധാന മേഖലകളാണ് എന്ന സർവേ പട്ടികപ്പെടുത്തി.

ആഗോള എഫ് ഡി ഐ പ്രവാഹത്തിൽ ഇടിവു സംഭവിച്ചതിന്റെ ആഘാതമായി, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള അറ്റ ​​ എഫ് ഡി ഐ വരവ് 42.0 ബില്യൺ ഡോളറിൽ നിന്ന് 26.5 ബില്യൺ ഡോളറായി കുറഞ്ഞു എന്ന് സർവേ ചൂണ്ടിക്കാട്ടി. 2023 സാമ്പത്തിക വർഷത്തിലെ 71.4 ബില്യൺ യു എസ് ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 71 ബില്യൺ ഡോളറിൽ താഴെയായി മൊത്ത എഫ് ഡി ഐ നിക്ഷേപം (0.6 ശതമാനം മാത്രം) കുറഞ്ഞു.

പുനരുപയോഗിക്കാവുന്ന ഗ്രീൻഫീൽഡ് പദ്ധതികൾ, ടെലികമ്മ്യൂണിക്കേഷൻസ്, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിൽ എഫ് ഡി ഐ ആകർഷിക്കാൻ ഇന്ത്യയ്ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉയർത്തിക്കാട്ടിയ സാമ്പത്തിക സർവേ, നിക്ഷേപ ഉദ്ദേശ്യങ്ങൾ കൂടുതലുള്ളിടത്ത് ഈ മേഖലകളെ നിക്ഷേപത്തിന് കൂടുതൽ പ്രാപ്യമാക്കണമെന്ന് നിർദ്ദേശിച്ചു. എല്ലാ മേഖലകളിലും വ്യവസായ നടത്ത‌ിപ്പ് സുഗമനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നും ദേശീയ, സംസ്ഥാന, പ്രാദേശിക, റെഗുലേറ്റർമാരിലുടനീളം വിശദാംശങ്ങൾ തയ്യാറാക്കുന്നതിലൂടെ എഫ് ഡി ഐ - ക്ക് ആകർഷകമായ മേഖലകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ സ്ഥിരത, നയപരമായ പ്രവചന ക്ഷമത, സ്ഥിരത, ന്യായമായ തീരുവകളും നികുതികളും, തർക്ക പരിഹാര സംവിധാനങ്ങൾ, സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനുള്ള എളുപ്പം എന്നിവയ്ക്കു പുറമെ, സുസ്ഥിര നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് അഭ്യസ്തവിദ്യരായ തൊഴിലാളികളും വൈദഗ്ധ്യമുള്ള തൊഴിലാളികളും ഊർജസ്വലമായ ഗവേഷണ - വികസന സംസ്കാരവും എന്ന് സർവേ പട്ടികപ്പെടുത്തി.

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വിദേശ വിനിമയ കരുതൽ (എഫ് ഇ ആർ) 68 ബില്യൺ ഡോളർ വർദ്ധിച്ചതായി സർവേ എടുത്തു കാട്ടുന്നു. ഇത് പ്രധാന വിദേശ നാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വർദ്ധനയാണ്.

 

2024 സാമ്പത്തിക വർഷത്തിൽ വളർന്നുവരുന്ന വിപണിയിൽ തുല്യ  ശക്തികൾക്ക് ഇടയിലും ഏതാനും വികസിത സമ്പദ്‌വ്യവസ്ഥകളിലും അസ്ഥിരത ഏറ്റവും കുറഞ്ഞ കറൻസിയായി രൂപ ഉയർന്നു വന്നതായി സർവേ സൂചിപ്പിക്കുന്നു. എഫ്‌ പി ഐ - യുടെ വർദ്ധിച്ചു വരുന്ന നിക്ഷേപം 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ രൂപയെ ഡോളറിന് 82 രൂപ മുതൽ 83.5 രൂപ വരെ എന്ന നിലയിൽ കൈകാര്യം ചെയ്യാവുന്ന പരിധിയിൽ നിലനിർത്തി.

2024 മാർച്ച് അവസാനത്തോടെ ഇന്ത്യൻ നിവാസികളുടെ വിദേശ സാമ്പത്തിക ആസ്തി 1,028.3 ബില്യൺ ഡോളറായിരുന്നു എന്ന് സാമ്പത്തിക സർവ്വേ പറയുന്നു. 2023 മാർച്ചിലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 109.7 ബില്യൺ ഡോളർ അല്ലെങ്കിൽ 11.9 ശതമാനം കൂടുതലാണ് ഇത്. കരുതൽ ആസ്തികൾ, കറൻസി, നിക്ഷേപങ്ങൾ, നേരിട്ടുള്ള വിദേശ നിക്ഷേപം, വ്യാപാര വായ്പ, അഡ്വാൻസുകൾ, വായ്പകൾ എന്നിവയിലെ വർദ്ധനയാണ് പ്രധാന ഘടകങ്ങൾ.

ബാഹ്യ കടം

വിദേശ കടവും ജിഡിപി അനുപാതവും 2023 മാർച്ച് അവസാനമുള്ള 19.0 ശതമാനത്തിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 18.7 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ 2022 ലെ വിവിധ കടബാധ്യത സൂചകങ്ങൾ തുല്യനിലയിലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം ദേശീയ വരുമാനത്തിന്റെ (ജിഎൻഐ) ശതമാനമായി താരതമ്യേന കുറഞ്ഞ മൊത്തം കടവും മൊത്തം ബാഹ്യ കടത്തിന്റെ ശതമാനമായി ഹ്രസ്വകാല ബാഹ്യ കടവും ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നു സൂചിപ്പിക്കുന്നതായി സർവേ കൂട്ടിച്ചേർത്തു.

പി എൽ ഐ പദ്ധത‌ി വിപുലീകരിക്കുകയും ഇന്ത്യ നിരവധി ഉൽപ്പന്ന വിഭാഗങ്ങളിൽ ആഗോളതലത്തിൽ മത്സരാധിഷ്ഠിത ഉൽപ്പാദന അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യയുടെ വ്യാപാര കമ്മി ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സർവേ അഭിപ്രായപ്പെട്ടു. അടുത്തിടെ ഒപ്പുവച്ച എഫ്‌ ടി എ - കൾ രാജ്യത്തിന്റെ കയറ്റുമതിയുടെ ആഗോള വിപണി വിഹിതം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർവേ കൂട്ടിച്ചേർത്തു. വർധിച്ച വരുന്ന ചരക്ക് – സേവന കയറ്റുമതിയും പണമയയ്‌ക്കലും മൂലം 2024 സാമ്പത്തിക വർഷത്തിൽ സി എ ഡി -യിൽ നിന്ന് ജി ഡി പി -യിലേക്കുള്ള നിരക്ക് ഒരു ശതമാനത്തിൽ താഴെയായി കുറയുമെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികളും ആർ ബി ഐ - യും പ്രതീക്ഷിക്കുന്നതായി സർവേ പരാമർശിച്ചു.

പ്രമുഖ വ്യാപാര പങ്കാളികളിൽ നിന്നുള്ള ആവശ്യകതയിലെ ഇടിവ്, വ്യാപാര ചെലവിലെ വർദ്ധന, ചരക്ക് വിലയിലെ ചാഞ്ചാട്ടം, വ്യാപാര നയത്തിലെ മാറ്റങ്ങൾ എന്നിവ ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥയിലെ പ്രധാന വെല്ലുവിളികളായി സർവേ പട്ടികപ്പെടുത്തി. ഇന്ത്യയുടെ കയറ്റുമതി സംവിധാനത്തിന്റെ മാറുന്ന ഘടന, വ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, മെച്ചപ്പെട്ട ഗുണനിലവാര ബോധം, സ്വകാര്യ മേഖലയിലെ ഉൽപ്പന്ന സുരക്ഷാ പരിഗണനകൾ, സുസ്ഥിരമായ നയ അന്തരീക്ഷം എന്നിവ ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോള വിതരണക്കാരെന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയിൽ നിർണായക പങ്ക് വഹിക്കുമെന്ന് സർവേ അഭിപ്രായപ്പെട്ടു.

--NS--
 



(Release ID: 2035269) Visitor Counter : 18