ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളത്തിലെ മലപ്പുറം ജില്ലയിലെ നിപ വൈറസ് രോഗബാധിതൻ മരണപ്പെട്ടു; രോഗം സ്ഥിരീകരിച്ചത് പൂനെ എൻ ഐ വി യിൽ രോഗം തടയാൻ അടിയന്തര പൊതുജനാരോഗ്യ നടപടികൾക്ക് കേന്ദ്ര ഗവൺമെന്റ് നിർദ്ദേശം നൽകി രോഗ പരിശോധന, രോഗ വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിയൽ, സാങ്കേതിക സഹായം എന്നിവയിൽ സംസ്ഥാനത്തെ സഹായിക്കാനായി ഒരു സംയുക്ത കേന്ദ്ര സംഘത്തെ വിന്യസിക്കും

Posted On: 21 JUL 2024 3:29PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 21, 2024

കേരളത്തിലെ മലപ്പുറം ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 14 വയസ്സുള്ള ആൺകുട്ടിക്ക് എഇഎസ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോഴിക്കോട്ടെ ഉന്നത തല ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. എന്നാൽ, രോഗി ഇന്ന് മരണത്തിന് കീഴടങ്ങി .പൂനെ എൻഐവിയിലേക്ക് രോഗിയുടെ സാമ്പിളുകൾ അയച്ചു പരിശോധിച്ചാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാന ഗവൺമെന്റ്, ചുവടെ ചേർത്തിരിക്കുന്ന അടിയന്തര പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിച്ചു:

 • രോഗിയുടെ കുടുംബം, അയൽപക്കങ്ങൾ, സമാനമായ ഭൂപ്രകൃതിയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ രോഗവുമായി ബന്ധപ്പെട്ട സജീവമായ അന്വേഷണം

 • കഴിഞ്ഞ 12 ദിവസങ്ങളിൽ രോഗിയുമായി നിരന്തരസമ്പർക്കത്തിൽ വന്നവരെ (ഏത് തരം സമ്പർക്കവും) കണ്ടെത്തൽ.

• രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ കർശനമായ ക്വാറന്റീൻ. കൂടാതെ സമ്പർക്കം സംശയിക്കുന്നവരെ മാറ്റി പാർപ്പിക്കൽ .

• ലാബ് പരിശോധനയ്ക്കായി സാമ്പിളുകളുടെ ശേഖരണവും അവ എത്തിക്കലും

നിപ്പാ വൈറസ് രോഗത്തിന്റെ പരിശോധനയ്ക്കും രോഗ വ്യാപന സാധ്യത തിരിച്ചറിയുന്നതിനും സാങ്കേതിക സഹായം നൽകുന്നതിനും സംസ്ഥാനത്തിന് പിന്തുണ നൽകുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ദേശീയ 'ഏക ആരോഗ്യ ദൗത്യത്തിൽ’ നിന്നും പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള സംയുക്ത സംഘത്തെ വിന്യസിക്കും. കൂടാതെ, സംസ്ഥാനത്തിൻ്റെ അഭ്യർത്ഥനപ്രകാരം, രോഗികളുടെ പരിപാലനത്തിനായി മോണോക്ലോണൽ ആൻ്റിബോഡികൾ, ഐസിഎംആർ എത്തിച്ചിട്ടുണ്ട്. കൂടാതെ സമ്പർക്കമുള്ളവരുടെ അധിക സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി കോഴിക്കോട്ടെത്തി. രോഗി മരിക്കുന്നതിന് മുമ്പ് മോണോക്ലോണൽ ആൻ്റിബോഡികൾ എത്തിച്ചിരുന്നുവെങ്കിലും കുട്ടിയുടെ പൊതു ആരോഗ്യ അവസ്ഥ വളരെ ഗുരുതരമായിരുന്നതിനാൽ ഉപയോഗിക്കാനായില്ല.

നിപാ വൈറസ് രോഗം (NiVD) കേരളത്തിൽ മുന്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2023 ൽ കോഴിക്കോട് ജില്ലയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. പഴം തീനി വവ്വാലുകളാണ് വൈറസിൻ്റെ സാധാരണ സ്രോതസ്സ്. ഈ വവ്വാലുകൾ മലിനമാക്കിയ പഴങ്ങൾ അബദ്ധവശാൽ കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗം ബാധിക്കാം.
 

*************************



(Release ID: 2034862) Visitor Counter : 18