സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ 2024നായി ഭിന്നശേഷി ശാക്തീകരണ വകുപ്പ് (DEPwD) അപേക്ഷകൾ ക്ഷണിക്കുന്നു.
Posted On:
11 JUL 2024 4:22PM by PIB Thiruvananthpuram
ന്യൂഡൽഹി : ജൂലൈ 11, 2024
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എംപവര്മെന്റ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് (ദിവ്യംഗർ ) ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്‌കാരങ്ങളുടെ പദ്ധതി നടപ്പിലാക്കി വരുന്നു .
ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച്, അതായത് ഡിസംബർ 3ന് , എല്ലാ വർഷവും, വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനങ്ങൾ , സംസ്ഥാനം/ജില്ലകൾ മുതലായവയ്ക്ക് അവരുടെ മികച്ച നേട്ടങ്ങൾക്കും ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കും വകുപ്പ് ദേശീയ പുരസ്‌കാരങ്ങൾ നൽകുന്നു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുരസ്‌കാര പോർട്ടലിൽ (www.awards.gov.in) ഓൺലൈൻ വഴി മാത്രം 2024-ലെ ദേശീയ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ദേശീയ / പ്രാദേശിക പത്രങ്ങളിൽ വകുപ്പ് പരസ്യം പ്രസിദ്ധീകരിച്ചു. പുരസ്‌കാരങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്തിരിക്കുന്നു, അവ വകുപ്പിൻ്റെ വെബ് പോർട്ടലിൽ ലഭ്യമാണ് – www.depwd.gov.in .
ദേശീയ പുരസ്കാരങ്ങളുടെ വിഭാഗം തിരിച്ചുള്ള വിശദാംശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, തിരഞ്ഞെടുക്കൽ നടപടിക്രമങ്ങൾ തുടങ്ങിയവയും വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഓൺലൈൻ നാമനിർദ്ദേശം / അപേക്ഷ 2024 ജൂൺ 15 മുതൽ ആരംഭിച്ചു, നാമനിർദ്ദേശങ്ങൾക്കുള്ള അവസാന തീയതി 2024 ജൂലൈ 31 ആണ്.മേൽപ്പറഞ്ഞ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ/നാമനിർദേശങ്ങൾ അയയ്‌ക്കുന്നതിന് വിപുലമായ പ്രചാരണം നൽകുന്നതിനായി 24.06.2024-ന് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങ ഗവൺമെന്റുകള്ക്കും മറ്റുള്ളവർക്കും വകുപ്പ് കത്തുകൾ അയച്ചു.
SKY/GG
(Release ID: 2032475)
Visitor Counter : 71