പ്രധാനമന്ത്രിയുടെ ഓഫീസ്
നൊബേൽ പുരസ്കാരജേതാവ് ആന്റൺ സെയ്‌ലിങ്ങറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
10 JUL 2024 9:48PM by PIB Thiruvananthpuram
പ്രശസ്ത ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ആന്റൺ സെയ്‌ലിങ്ങറുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ക്വാണ്ടം മെക്കാനിക്സിലെ പ്രവർത്തനത്തിനു പേരുകേട്ട സെയ്‌ലിങ്ങർ 2022ലാണു ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയത്.
ഇന്ത്യയുടെ ദേശീയ ക്വാണ്ടം ദൗത്യത്തെക്കുറിച്ചുള്ള ചിന്തകൾ ഭൗതികശാസ്ത്രജ്ഞനുമായി പ്രധാനമന്ത്രി പങ്കുവച്ചു. സമകാലിക സമൂഹത്തിൽ ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെയും ക്വാണ്ടം സാങ്കേതികവിദ്യായുടെയും പങ്കിനെക്കുറിച്ചും ഭാവിയിലേക്കുള്ള പ്രത്യാശയെക്കുറിച്ചും അദ്ദേഹവും സെയ്‌ലിങ്ങറും കാഴ്ചപ്പാടുകൾ കൈമാറി.
--NK--
(रिलीज़ आईडी: 2032407)
आगंतुक पटल : 93
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada