പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്ന ടിഎൻഎ നേതാവ് ആർ സമ്പന്തൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 01 JUL 2024 1:00PM by PIB Thiruvananthpuram

മുതിർന്ന ടിഎൻഎ നേതാവ് ആർ സമ്പന്തൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ശ്രീലങ്കയിലെ തമിഴ് പൗരന്മാർക്ക് സമാധാനം, സുരക്ഷിതത്വം, സമത്വം, നീതി, അന്തസ്സ് എന്നിവയുള്ള ജീവിതം ഉറപ്പുവരുത്താനായിരുന്നു ആർ സമ്പന്തൻ്റെ ശ്രമമെന്ന് ശ്രീ മോദി പറഞ്ഞു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;

“മുതിർന്ന ടിഎൻഎ നേതാവ് ആർ സമ്പന്തൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ അഗാധമായ അനുശോചനം. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെ നല്ല ഓർമ്മകൾ എപ്പോഴും കാത്തുസൂക്ഷിക്കും. ശ്രീലങ്കയിലെ തമിഴ് പൗരന്മാർക്ക് സമാധാനം, സുരക്ഷിതത്വം, സമത്വം, നീതി, അന്തസ്സ്  എന്നിവയുള്ള ജീവിതം ഉറപ്പുവരുത്താനായി അദ്ദേഹം അശ്രാന്തമായി പരിശ്രമിച്ചു. ശ്രീലങ്കയിലെയും ഇന്ത്യയിലെയും സുഹൃത്തുക്കളെയും അനുയായികളെയും അദ്ദേഹത്തിന്റെ അഭാവം ഏറെ വേദനിപ്പിക്കും."

 

 

***

--SK--

(रिलीज़ आईडी: 2029952) आगंतुक पटल : 82
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada