സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
2024 ജൂൺ 29ന് സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കും
Posted On:
28 JUN 2024 11:24AM by PIB Thiruvananthpuram
ന്യൂ ഡൽഹി : ജൂൺ 28 , 2024
സ്ഥിതിവിവരക്കണക്ക്, സാമ്പത്തിക ആസൂത്രണം എന്നീ മേഖലകളിൽ പ്രൊഫസർ (അന്തരിച്ച) പ്രശാന്ത ചന്ദ്ര മഹലനോബിസ് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച്, ഇന്ത്യാ ഗവൺമെൻ്റ് എല്ലാവർഷവും അദ്ദേഹത്തിൻ്റെ ജന്മദിനമായ ജൂൺ 29 ന് "സ്റ്റാറ്റിസ്റ്റിക്സ് ദിനം" ആയി ആചരിക്കുന്നു. രാജ്യത്തിൻ്റെ വികസനത്തിനായുള്ള സാമൂഹിക-സാമ്പത്തിക ആസൂത്രണത്തിലും നയരൂപീകരണത്തിലും സ്ഥിതിവിവരക്കണക്കുകളുടെ പങ്കിനെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് യുവതലമുറക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് സ്ഥിതിവിവരക്കണക്ക് ദിനം ആഘോഷിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം.
2007 മുതൽ, സമകാലിക ദേശീയ പ്രാധാന്യമുള്ള വിഷയവുമായി എല്ലാ വർഷവും സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആഘോഷിക്കുന്നു. 2024 ലെ ദിനാചരണത്തിന്റെ പ്രമേയം "തീരുമാനം എടുക്കുന്നതിൽ ഡാറ്റയുടെ ഉപയോഗം" എന്നതാണ്. ഏത് മേഖലയിലും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് 'ഡാറ്റാധിഷ്ഠിത തീരുമാനം ' എന്ന ആശയം പ്രധാനമാണ്. കൂടാതെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ഉത്ഭവിക്കുന്ന വിവരങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും, ഇത് പ്രധാനമാണ് .
2024 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിൻ്റെ പ്രധാന പരിപാടി ന്യൂഡൽഹിയിലെ ഡൽഹി കാന്തിലുള്ള മനേക്ഷാ സെൻ്ററിൽ നടക്കും. പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയാണ് പരിപാടിയുടെ മുഖ്യാതിഥി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻഎസ്‌സി) ചെയർമാൻ പ്രൊഫ. രാജീവ ലക്ഷ്മൺ കരണ്ടികർ, എംഒഎസ്പിഐ സെക്രട്ടറി ഡോ. സൗരഭ് ഗർഗ് എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്യും. കൂടാതെ, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, ലോകബാങ്ക്, യുഎൻ ഏജൻസികൾ തുടങ്ങിയെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, മറ്റ് പങ്കാളികളും പരിപാടിയിൽ പങ്കെടുക്കും. മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പരിപാടി വെബ്-കാസ്റ്റ്/ലൈവ് സ്ട്രീം ചെയ്യും
ഉപയോക്താക്കൾക്ക് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ഫലപ്രദമായും കാര്യക്ഷമമായും പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, MoSPI ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾക്കായി eSankhyiki എന്ന ഒരു ഡാറ്റാ പോർട്ടൽ വികസിപ്പിച്ചെടുക്കുന്നു, പ്രധാനപ്പെട്ട മാക്രോ സൂചകങ്ങളുടെ സമയ ശ്രേണി ഡാറ്റയും മന്ത്രാലയത്തിൻ്റെ ഡാറ്റ അസറ്റുകളുടെ കാറ്റലോഗും ഇതിൽ ലഭ്യമാണ്. . eSankhyiki പോർട്ടലും സെൻട്രൽ ഡാറ്റ റിപ്പോസിറ്ററിയും ഈ പരിപാടിയിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പരിപാടിയുടെ സാങ്കേതിക സെഷനിൽ, വിദഗ്ധർ/പ്രഭാഷകർ വിഷയത്തെക്കുറിച്ചുള്ള ഹ്രസ്വ അവതരണങ്ങൾ/അഭിസംബോധനകൾ നടത്തും.
SKY/GG
(Release ID: 2029272)
Visitor Counter : 86
Read this release in:
Tamil
,
Hindi
,
Hindi_MP
,
Odia
,
English
,
Marathi
,
Gujarati
,
Bengali
,
Urdu
,
Manipuri
,
Telugu