പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ നാദപ്രഭു കെംപഗൗഡയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
27 JUN 2024 3:24PM by PIB Thiruvananthpuram
ശ്രീ നാദപ്രഭു കെംപഗൗഡയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമ്പത്തിക ക്ഷേമം, കൃഷി, ജലസേചനം എന്നിവയുടെയും മറ്റു പലതിന്റേയും അഭിവൃദ്ധിക്ക് മാർഗ്ഗം തെളിയിച്ചതിൽ മുൻനിരക്കാരനായിരുന്നു ശ്രീ നാദപ്രഭു കെംപഗൗഡയെന്ന് ശ്രീ മോദി പറഞ്ഞു.
''ജന്മവാർഷികത്തിൽ ശ്രീ നാദപ്രഭു കെംപഗൗഡയ്ക്ക് ശ്രദ്ധാഞ്ജലി. ദീർഘവീക്ഷണത്തിനും ഭരണനൈപുണ്യത്തിനും പേരുകേട്ട ദാർശനികനായിരുന്നു അദ്ദേഹം. സാമ്പത്തിക ക്ഷേമം, കൃഷി, ജലസേചനം എന്നിവയുടെയും മറ്റു പലതിന്റേയും അഭിവൃദ്ധിക്ക് മാർഗ്ഗം തെളിയിച്ചതിൽ മുൻനിരക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം പരിപോഷിപ്പിച്ച ബെംഗളൂരു നഗരം അതിന്റെ ചലനക്ഷമതയ്ക്കും ചടുലതയ്ക്കും നവീനതയ്ക്കും ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റാനും അദ്ദേഹം നെഞ്ചേറ്റിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഞങ്ങളുടെ ഗവൺമെന്റ് പ്രവർത്തിക്കും. 2022-ൽ ഉദ്ഘാടനം ചെയ്യാനുള്ള അവസരം ലഭിച്ച ''സ്റ്റാച്യു ഓഫ് പ്രോസ്‌പെരിറ്റിയി''ൽ നിന്നുള്ള ചിത്രങ്ങളും പങ്കിടുന്നു'' പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
SK
(रिलीज़ आईडी: 2029044)
आगंतुक पटल : 95
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada