പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഗോളതലത്തിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

Posted On: 27 JUN 2024 3:03PM by PIB Thiruvananthpuram

ആഗോളതലത്തിൽ  ഇന്ത്യൻ സർവ്വകലാശാലകളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്നതിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം  രേഖപ്പെടുത്തി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനും വളർച്ചയ്ക്കും നൂതനാശയങ്ങൾക്കും  അവസരമൊരുക്കുന്നതിലും ഗവൺമെന്റിന്റെ  പ്രതിബദ്ധത അദ്ദേഹം എടുത്തുകാട്ടി. 

ടൈംസ് ഹയർ എജ്യുക്കേഷനിലെ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ  ഫിൽ ബാറ്റി , എക്‌സിൽ കുറിച്ച  പോസ്റ്റ്  പ്രധാനമന്ത്രി പങ്കിട്ടു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

 “ഇന്ത്യയിലെ സർവ്വകലാശാലകൾ ആഗോളതലത്തിൽ കുതിച്ചുയരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്!  ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രോത്സാഹജനകമായ ഫലങ്ങൾ നൽകുന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങളെ  പിന്തുണയ്ക്കുകയും വളർച്ചയ്ക്കും നൂതനാശയങ്ങൾക്കും ഞങ്ങൾ അവസരമൊരുക്കുകയും ചെയ്യും.  ഇത് നമ്മുടെ യുവാക്കളെ വളരെയധികം സഹായിക്കും."

 

NK

(Release ID: 2029036) Visitor Counter : 33