ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

2024 ജൂൺ 25 മുതൽ 27 വരെ 64-ാമത് ഐഎസ്ഒ കൗൺസിൽ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

Posted On: 24 JUN 2024 2:34PM by PIB Thiruvananthpuram

ന്യൂ ഡൽഹി : ജൂൺ 24,2024

പഞ്ചസാര മേഖലയിൽ ആഗോളതലത്തിലെ ഒരു  ‘ഐഎസ്ഒ (ഇൻ്റർനാഷണൽ ഷുഗർ ഓർഗനൈസേഷൻ ) കൗൺസിൽ യോഗത്തിന് ’  2024 ജൂൺ 25 മുതൽ 27 വരെ ന്യൂ ഡൽഹിയിൽ  ഇന്ത്യ ആതിഥേയത്വം വഹിക്കും. .30 ലധികം രാജ്യങ്ങളിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ടവരും   നിരവധി അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും  പഞ്ചസാര, ജൈവ ഇന്ധന മേഖലകളിലെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ എത്തും.

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവും പഞ്ചസാരയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരും ഇന്ത്യയായതിനാൽ, ഐഎസ്ഒ കൗൺസിൽ ഇന്ത്യയെ സംഘടനയുടെ  2024-ലെ  അദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തിരുന്നു . യോഗത്തിന്റെ  ഭാഗമായി, ജൈവ ഇന്ധനങ്ങളുടെയും മറ്റ് ഉപോൽപ്പന്നങ്ങളുടെയും ഉൽപ്പാദനത്തിൽ ഇന്ത്യ സ്വീകരിച്ച ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്നതിനായി 2024 ജൂൺ 24-ന് ഉത്തർപ്രദേശിലെ മുസഫർനഗറിലെ ഒരു ധാന്യ അധിഷ്ഠിത ഡിസ്റ്റിലറിയിലേക്ക് അന്താരാഷ്ട്ര പ്രതിനിധികളുടെ വ്യാവസായിക പര്യടനത്തോടെ  പരിപാടികളുടെ പരമ്പര ഇന്ത്യ ആരംഭിക്കും.

25.06.2024-ന് ഭാരത് മണ്ഡപത്തിൽ 'പഞ്ചസാരയും ജൈവ ഇന്ധനങ്ങളും - ഉയർന്നുവരുന്ന അവസരങ്ങൾ ' എന്ന പേരിൽ ഒരു ശിൽപശാല സംഘടിപ്പിക്കും.കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, പുതു ,പുനരുപയോഗ ഊർജ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ശിൽപശാല ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര പ്രതിനിധികൾ, ഇന്ത്യൻ പഞ്ചസാര മില്ലുകളിലെ ഉന്നതർ , ISMA & NFCSF തുടങ്ങിയ വ്യവസായ അസോസിയേഷനുകളും സാങ്കേതിക വിദഗ്ധരും ശിൽപശാലയിൽ പങ്കെടുക്കും.

ആഗോള പഞ്ചസാര മേഖല, ജൈവ ഇന്ധനങ്ങൾ, സുസ്ഥിരത, കർഷകരുടെ പങ്ക് തുടങ്ങിയവയുടെ ഭാവി കാഴ്ചപ്പാട് ചർച്ച ചെയ്യുന്നതിനായി വിവിധ സംഘടനകളിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 200-ലധികം പ്രതിനിധികൾക്ക് ഈ വേദി  അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.ആഗോള ജൈവ ഇന്ധന സഖ്യത്തെ ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.

ഇൻ്റർനാഷണൽ ഷുഗർ ഓർഗനൈസേഷൻ (ഐഎസ്ഒ) ലണ്ടൻ  ആസ്ഥാനമുള്ള യുഎൻ അംഗീകാരമുള്ള സംഘടനയാണ്. ലോകത്തിലെ പഞ്ചസാര ഉൽപാദനത്തിൻ്റെ 90 ശതമാനവും ഉൾക്കൊള്ളുന്ന ഏകദേശം 85 രാജ്യങ്ങൾ ഐഎസ്ഒയിൽ അംഗങ്ങളാണ്.

 26.06.2024, 27.06.2024 തീയതികളിൽ ഐഎസ്ഒയുടെ വിവിധ സമിതികളുടെ  യോഗങ്ങൾ നടക്കും. 2024 ജൂൺ 26 മുതൽ 27 വരെയുള്ള യോഗങ്ങളിൽ സംഘടനയുടെ ചെയർമാനെന്ന നിലയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജീവ് ചോപ്ര അധ്യക്ഷനാകും.

 

SKY



(Release ID: 2028251) Visitor Counter : 29