വിദ്യാഭ്യാസ മന്ത്രാലയം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ശ്രീ ധർമേന്ദ്ര പ്രധാൻ ചുമതലയേറ്റു

Posted On: 13 JUN 2024 5:23PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി  ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിലുള്ള ഓഫീസിൽ ചുമതലയേറ്റു. വിദ്യാഭ്യാസ മന്ത്രാലയത്തിൽ എത്തിയ ശ്രീ പ്രധാനെ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ കെ.സഞ്ജയ് മൂർത്തി; സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.


 തന്നിൽ തുടരുന്ന വിശ്വാസത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ശ്രീ പ്രധാൻ നന്ദി അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതിലും രാജ്യത്തിൻ്റെ പഠന മേഖലയെ ഭാവി സജ്ജമാക്കുന്നതിലും ജനങ്ങളെ ശാക്തീകരിക്കുന്നതിലും ഇന്ത്യയെ 21-ാം നൂറ്റാണ്ടിലെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കുന്നതിലും താനും തൻ്റെ സംഘവും പ്രധാനമന്ത്രിയുടെ നേതൃത്വവും മാർഗനിർദേശവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിമാരായ ശ്രീ ജയന്ത് ചൗധരി, ഡോ. സുകാന്ത മജുംദാർ എന്നിവരും  ശ്രീ പ്രധാനൊപ്പമുണ്ടായിരുന്നു.

ശ്രീ പ്രധാൻ, ഒഡീഷയിലെ സംബൽപൂർ പാർലമെൻ്റ് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നു. 2014-ൽ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ സഹമന്ത്രി (സ്വതന്ത്ര ചുമതല) ആയിരുന്നു.2017 മുതൽ പെട്രോളിയം, പ്രകൃതി വാതക മന്ത്രി, നൈപുണ്യ വികസന സംരംഭകത്വ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2019-ൽ പെട്രോളിയം, പ്രകൃതിവാതകം &ഉരുക്ക് വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 
SKY
 


(Release ID: 2025202) Visitor Counter : 34