രാജ്യരക്ഷാ മന്ത്രാലയം

ശ്രീ രാജ്‌നാഥ് സിംഗ് തുടർച്ചയായി രണ്ടാം തവണയും രക്ഷാ മന്ത്രിയായി ചുമതലയേറ്റു

Posted On: 13 JUN 2024 2:39PM by PIB Thiruvananthpuram

ന്യൂ ഡൽഹി : ജൂൺ 13, 2024

ശ്രീ രാജ്‌നാഥ് സിംഗ് 2024 ജൂൺ 13-ന് തുടർച്ചയായി രണ്ടാം തവണയും രക്ഷാ മന്ത്രിയായി ചുമതലയേറ്റു. അദ്ദേഹത്തെ രക്ഷാ രാജ്യ മന്ത്രി ശ്രീ സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി  ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ; വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി; നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി; പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അരമന; സെക്രട്ടറി (വിമുക്ത ഭടന്മാരുടെ ക്ഷേമം) ഡോ. നിതൻ ചന്ദ്ര; പ്രതിരോധ വകുപ്പ് ആർ ആൻഡ് ഡി സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ സമീർ വി കാമത് , പ്രതിരോധ മന്ത്രാലയത്തിലെ (MoD) മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ന്യൂ ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ സ്വീകരിച്ചു.

 
  തദവസരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, രക്ഷാ മന്ത്രി അടുത്ത അഞ്ച് വർഷത്തേക്കുള്ള തൻ്റെ കാഴ്ചപ്പാട് വിശദീകരിച്ചു .കൂടുതൽ സുരക്ഷിതവും സ്വയം പര്യാപ്തവും  സമൃദ്ധവുമായ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിന് മുൻഗണനാ മേഖലകൾക്ക്  ഊന്നൽ നൽകി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. “പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സായുധ സേനയുടെ നവീകരണവും സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സൈനികരുടെ ക്ഷേമവും ഞങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരും, ”അദ്ദേഹം പറഞ്ഞു.

പ്രതിരോധ കയറ്റുമതി വരും കാലങ്ങളിൽ  വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. 2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി  21,083 കോടി രൂപ എന്ന റെക്കോർഡ് കൈവരിച്ചു . അത് ചരിത്രപരമായിരുന്നു. 2028-2029 ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം, ”അദ്ദേഹം പറഞ്ഞു.

സായുധ സേനയ്ക്ക്  അത്യാധുനിക ആയുധങ്ങൾ/പ്ലാറ്റ്‌ഫോമുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും  എല്ലാ വെല്ലുവിളികളെയും നേരിടാൻ അവർ സജ്ജരാണെന്നും രക്ഷാ മന്ത്രി ഉറപ്പിച്ചു പറഞ്ഞു. ധീരതയോടും പ്രതിബദ്ധതയോടും കൂടി രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിന്   സൈനിക ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഗവൺമെൻ്റിൻ്റെ കീഴിൽ പ്രതിരോധ സേനയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തന പദ്ധതിയെക്കുറിച്ചുള്ള അവലോകന യോഗത്തിൽ ശ്രീ രാജ്‌നാഥ് സിംഗ് അധ്യക്ഷനായി. വിമുക്തഭടന്മാരുടെ ക്ഷേമം ചർച്ചാ വിഷയമായ യോഗത്തിൽ വിമുക്തഭടന്മാരുടെ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്രശ്നങ്ങൾ ചർച്ച ചെയ്തു. 100 ദിവസത്തെ കർമപദ്ധതിയിൽ പറഞ്ഞിരിക്കുന്ന അജണ്ട നിറവേറ്റാൻ സ്വയം സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പ്രതിരോധ മേഖലയുടെ കരുത്തു വർദ്ധിപ്പിക്കുന്നതിനും മേഖലയിൽ  ആത്മനിർഭരതയ്ക്ക്  ഊന്നൽ വർദ്ധിപ്പിക്കുന്നതിനുമായി, മുൻനിര പദ്ധതികളുടെയും സംരംഭങ്ങളുടെയും പുരോഗതി വേഗത്തിലാക്കുന്നതിനും,  താൻ പതിവായി അവലോകന യോഗങ്ങൾ നടത്തുമെന്ന് രക്ഷാ മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്തു  ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം ഊന്നിപ്പറഞ്ഞ   രക്ഷാ മന്ത്രി,  രണ്ടാം വട്ടം മന്ത്രിയായ ശേഷമുള്ള   തന്റെ ആദ്യ സന്ദർശനം വിശാഖപട്ടണത്തെ കിഴക്കൻ നേവൽ കമാൻഡിലേക്കായിരിക്കുമെന്ന്  തീരുമാനിച്ചു, അവിടെ അദ്ദേഹം ഉദ്യോഗസ്ഥരുമായും നാവികരുമായും ആശയവിനിമയം നടത്തും.
 
SKY


(Release ID: 2025034) Visitor Counter : 37