ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ശ്രീ ജോർജ് കുര്യൻ ചുമതലയേറ്റു

പോസ്റ്റഡ് ഓണ്‍: 11 JUN 2024 6:08PM by PIB Thiruvananthpuram

ന്യൂഡൽഹി; 2024 ജൂൺ 10

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ശ്രീ ജോർജ് കുര്യൻ ഇന്ന് ചുമതലയേറ്റു. 2024 ജൂൺ 09-ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയാണ് ശ്രീ കുര്യന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സെക്രട്ടറി ശ്രീ ശ്രീനിവാസ് കടികിതലയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ശ്രീ കുര്യനെ സ്വാഗതം ചെയ്തു.

 

ഏറ്റുമാനൂർ നമ്പ്യാകുളം സ്വദേശിയാണ് ശ്രീ കുര്യൻ. എൽ.എൽ.ബി ബിരുദധാരിയായ ശ്രീ കുര്യൻ മാസ്റ്റർ ഓഫ് ആർട്സ് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുകയാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ അവസരം നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തിയ ശ്രീ കുര്യൻ, രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി താൻ പ്രവർത്തിക്കുമെന്നും ചടങ്ങിൽ മാധ്യമങ്ങളോട് പറഞ്ഞു.

*****

SK


( റിലീസ് ഐ.ഡി: 2024449) സന്ദര്‍ശക കൗണ്ടര്‍ : 120
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Hindi_MP , Telugu , Kannada