വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

ശ്രീ സുരേഷ് ഗോപി ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റു

പോസ്റ്റഡ് ഓണ്‍: 11 JUN 2024 3:16PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

ടൂറിസം വകുപ്പ് സഹമന്ത്രിയായി ശ്രീ സുരേഷ് ഗോപി ഇന്ന് ചുമതലയേറ്റു. ടൂറിസം മന്ത്രാലയം സെക്രട്ടറി ശ്രീമതി വി വിദ്യാവതിയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ആശയവിനിമയം നടത്തുകയും രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിനായുള്ള തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗമാണ് 
 ശ്രീ  സുരേഷ് ഗോപി.

 
SKY

( റിലീസ് ഐ.ഡി: 2024127) സന്ദര്‍ശക കൗണ്ടര്‍ : 185
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Hindi_MP , Gujarati , Tamil , Kannada