വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ശ്രീ അശ്വിനി വൈഷ്ണവ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി ചുമതലയേറ്റു

ജനങ്ങളെ സേവിക്കാൻ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണ്; മന്ത്രിസഭയുടെ ആദ്യ തീരുമാനം പാവപ്പെട്ടവർക്കായി  സമർപ്പിച്ചിരിക്കുന്നു: ശ്രീ വൈഷ്ണവ്

Posted On: 11 JUN 2024 11:41AM by PIB Thiruvananthpuram

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ചുമതലയേറ്റു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിച്ച ശ്രീ വൈഷ്ണവ് പറഞ്ഞു.  ഗ്രാമീണ-നഗര മേഖലകളിൽ മൂന്നുകോടി വീടുകൾ നിർമിക്കാനുള്ള ഇന്നലത്തെ മന്ത്രിസഭാ തീരുമാനം  എടുത്തുപറഞ്ഞ  മന്ത്രി, ഗവണ്മെന്റിന്റെ  ആദ്യ ദിവസത്തെ ആദ്യ മന്ത്രിസഭാ തീരുമാനം പാവപ്പെട്ടവരുടെ ശാക്തീകരണത്തിനായി മാറ്റിവച്ചിരിക്കുന്നതായി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഗവണ്മെന്റ് തുടർന്നും സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രിയോടുള്ള നന്ദി, ശ്രീ വൈഷ്‌ണവ് അറിയിച്ചു.

സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും മന്ത്രാലയത്തിലെയും മന്ത്രാലയത്തിന് കീഴിലുള്ള മാധ്യമയൂണിറ്റുകളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ശ്രീ വൈഷ്ണവിനെ സ്വീകരിച്ചു.

--NK--



(Release ID: 2023960) Visitor Counter : 44