പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുതിയ ഗവണ്മെന്റിന്റെ ആദ്യ തീരുമാനം വെളിപ്പെടുത്തുന്നത് കർഷകക്ഷേമത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത


പ്രധാനമന്ത്രി ഒപ്പിട്ട ആദ്യ ഫയൽ പിഎം കിസാൻ നിധി വിതരണവുമായി ബന്ധപ്പെട്ടത്

കർഷകക്ഷേമത്തിനു പൂർണമായും പ്രതിബദ്ധമായ ഗവണ്മെന്റാണ് ഞങ്ങളുടേത്. ചുമതലയേൽക്കുമ്പോൾ ഒപ്പിട്ട ആദ്യ ഫയൽ കർഷകക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് ആ ആശയത്തോട് ചേർന്നു നിൽക്കുന്നു: പ്രധാനമന്ത്രി

വരുംകാലങ്ങളിൽ കർഷകർക്കും കാർഷികമേഖലയ്ക്കുംവേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി


Posted On: 10 JUN 2024 12:06PM by PIB Thiruvananthpuram

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുടെ 17-ാം ഗഡു വിതരണത്തിന് അനുമതി നൽകുന്ന ഫയലിൽ. ഇത് 9.3 കോടി കർഷകർക്കു ഗുണം ചെയ്യും. 20,000 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്.

“കർഷകക്ഷേമത്തിനു പൂർണമായും പ്രതിജ്ഞാബദ്ധമായ ഗവണ്മെന്റാണു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ, ചുമതലയേറ്റശേഷം ഒപ്പിട്ട ആദ്യ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് ഇതോടു ചേർന്നുനിൽക്കുന്നു. വരുംകാലങ്ങളിൽ കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”- ആദ്യ ഫയൽ ഒപ്പുവച്ചശേഷം പ്രധാനമന്ത്രി പറഞ്ഞു.

NK



(Release ID: 2023694) Visitor Counter : 109