പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് നേതാക്കളുടെ സന്ദർശനം

Posted On: 08 JUN 2024 12:24PM by PIB Thiruvananthpuram


 2024ലെ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് 2024 ജൂൺ 09 ന് നിശ്ചയിച്ചിട്ടുണ്ട് . ഈ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളെ വിശിഷ്ടാതിഥികളായി  ക്ഷണിച്ചു.


ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ;  മാലിദ്വീപ് പ്രസിഡൻ്റ്  ഡോ. മുഹമ്മദ് മുയിസു;  സീഷെൽസ് വൈസ് പ്രസിഡൻ്റ്   അഹമ്മദ് അഫീഫ്;  ബംഗ്ലാദേശ് പ്രധാനമന്ത്രി  ഷെയ്ഖ് ഹസീന;  മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്;  നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ;  ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ എന്നിവർ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമേ,   അന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ,രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നിലും നേതാക്കൾ പങ്കെടുക്കും.  


 തുടർച്ചയായ മൂന്നാം തവണ  
പ്രധാനമന്ത്രിയാകുന്ന ശ്രീ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി നേതാക്കൾ എത്തുന്നത് ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’ നയത്തിനും ‘സാഗർ’ കാഴ്ചപ്പാടിനും നൽകുന്ന ഏറ്റവും ഉയർന്ന മുൻഗണനയ്ക്ക് തെളിവാണ്.

 

NK



(Release ID: 2023576) Visitor Counter : 97