രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യൻ സൈന്യം യുഎൻ സമാധാനസേനയുടെ 76 -ാം അന്താരാഷ്ട്ര ദിനം അനുസ്മരിച്ചു

Posted On: 29 MAY 2024 2:45PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: മെയ് 29, 2024

ഇന്ത്യൻ സൈന്യം യുഎൻ സമാധാന സേനയുടെ 76 -ാമത് അന്താരാഷ്‌ട്ര ദിനം ഇന്ന്  അനുസ്മരിച്ചു. വീരമൃത്യു വരിച്ച സൈനികർക്ക് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ടാണ് ആദരവ് അർപ്പിച്ചത് . ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ, ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് കോർഡിനേഷൻ), യുഎൻ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.1948-ൽ ഇന്നേ ദിവസമാണ് ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സമാധാന ദൗത്യമായ "യുഎൻ ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷൻ (UNTSO)" ഫലസ്തീനിൽ പ്രവർത്തനം ആരംഭിച്ചത് .

എല്ലാ വർഷവും ഈ ദിനത്തിൽ, യുഎൻ സമാധാന ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ച അല്ലെങ്കിൽ ഇപ്പോഴും സേവനമനുഷ്ഠിക്കുന്ന എല്ലാ പുരുഷന്മാരുടെയും വനിതകളുടെയും പ്രൊഫഷണലിസത്തിനും അർപ്പണബോധത്തിനും ധീരതയ്ക്കും യുഎന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങളും കൃതജ്ഞത അർപ്പിക്കുന്നു, ഒപ്പം സമാധാന ദൗത്യത്തിനായി ജീവൻ ത്യജിച്ചവരുടെ സ്മരണയെ ആദരിക്കുകയും ചെയ്യുന്നു.

യുഎൻ സമാധാന സേനയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് നിസ്തുലമായ സംഭാവനയുടെ പാരമ്പര്യമുണ്ട്.  കൂടാതെ ഏറ്റവും കൂടുതൽ സൈനികരെ സമാധാന സേനയുടെ പ്രവർത്തനങ്ങൾക്കായി അയക്കുന്ന  രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ഇതുവരെ ഏകദേശം  2,87,000  സൈനികരെ സമാധാന ദൗത്യങ്ങൾക്കായി രാജ്യം അയച്ചിട്ടുണ്ട്.
ലോകമെമ്പാടും സമാധാനം ഉറപ്പാക്കാൻ 160 ഇന്ത്യൻ സൈനികർ പരമോന്നത ത്യാഗം സഹിച്ചു. നിലവിൽ ഒമ്പത് രാജ്യങ്ങളിലായി ഇന്ത്യൻ സായുധ സേനയെ സമാധാന ദൗത്യങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

സമാധാന പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി ഇന്ത്യൻ സൈന്യം ന്യൂ ഡൽഹിയിൽ സെന്റർ ഫോർ യൂ എൻ പീസ്‌കീപ്പിങ് (CUNPK) സ്ഥാപിച്ചു. ഓരോ വർഷവും 12,000-ത്തിൽ കൂടുതൽ  സൈനികരെ കേന്ദ്രം പരിശീലിപ്പിക്കുന്നു. മികച്ച സമ്പ്രദായങ്ങൾ പങ്കുവെക്കുന്നതിന്റെ ഭാഗമായി വിദേശ പ്രതിനിധി സംഘങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു . യുഎൻ സമാധാന പരിപാലന പരിശീലന മേഖലയിൽ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗഹൃദ വിദേശ രാജ്യങ്ങളിലേക്ക് മൊബൈൽ പരിശീലന സംഘങ്ങളെ കേന്ദ്രം പതിവായി അയയ്ക്കുന്നു.

 

2023 ഡിസംബർ 05-06 തീയതികളിൽ ഘാനയിലെ അക്രയിൽ നടന്ന യുഎൻ മന്ത്രിതല സമാധാന പരിപാലന യോഗത്തിൽ, യുഎന്നിൻ്റെ ഭാവി സമാധാന പരിപാലന സംരംഭങ്ങളോടുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടും ഉറപ്പിച്ചു.കൂടിക്കാഴ്ചയിൽ, യുഎന്നിൻ്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഒരു ഇൻഫൻട്രി ബറ്റാലിയൻ ഗ്രൂപ്പ്, വിവിധ ഉപഗ്രൂപ്പുകൾ,  ട്രെയിനേഴ്‌സ്ന്റെ  യുഎൻ പ്രീ-ഡിപ്ലോയ്‌മെൻ്റ് ട്രെയിനിംഗ് കോഴ്‌സ് , യുഎൻ മിലിട്ടറി ഒബ്സർവേഴ്‌സ് കോഴ്‌സ് എന്നിവ അടുത്ത രണ്ട് വർഷത്തേക്ക് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.



(Release ID: 2022062) Visitor Counter : 45